ഇത് വേറെ യുഗം, ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞു, സത്യഭാമയ്ക്ക് ചുട്ടമറുപടിയുമായി മണികണ്ഠന്‍, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

49

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ ചിത്രമാണ് കമ്മട്ടിപ്പാടം. ഈ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടം സിനിമയിലെ പ്രകടനം മണികണ്ഠന്‍ ആചാരിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

Advertisements

ഈ ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ മണികണ്ഠന്‍ ആചാരി അവതരിപ്പിച്ചത്. തകര്‍പ്പന്‍ അഭിനയമാണ് മണികണ്ഠന്‍ കമ്മട്ടിപ്പാടത്തില്‍ കാഴ്ച വെച്ചത്. മണികണ്ഠനൊപ്പം വിനായകന്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Also Read:ആദ്യമായി പ്രൊപ്പോസ് ചെയ്തപ്പോള്‍ തരിണി ഒന്നും പറഞ്ഞില്ല, യെസ് പറഞ്ഞത് വിവാഹനിശ്ചയ ദിവസം, കാളിദാസ് ജയറാം പറയുന്നു

കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ മണികണ്ഠന്‍ അഭിനയിച്ചത്. ഇതിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. സഹനടനായുളള വേഷങ്ങളിലാണ് നടന്‍ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചത്.

ഇപ്പോഴിതാ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മണികണ്ഠന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Also Read:ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ നമ്മുടെയും മറ്റുള്ളവരുടെയും സമാധാനം കളയും, നമ്മുടെ ജീവിതം ചെറിയൊരു യാത്രയാണെന്ന് ഓര്‍ക്കണം, വൈറലായി സുജിതയുടെ പോസ്റ്റ്, ആര്‍ക്കുള്ള മറുപടിയാണെന്ന് ആരാധകര്‍

സത്യഭാമക്കൊരു മറുപടി എന്ന് പറഞ്ഞുകൊണ്ടായിരുന്നു മണികണ്ഠന്റെ പോസ്റ്റ്. തങ്ങള്‍ മനുഷ്യരാണ്, ഈ മണ്ണില്‍ ജനിച്ചുവളര്‍ന്നവരാണ്, തങ്ങള്‍ കലാകാരന്മാരാണെന്നും അതാണ് തങ്ങളുടെ അടയാളമെന്നും കലാഭവന്‍ മണിയുടെ പ്രതിമക്ക് മുന്നില്‍ നില്‍ക്കുന്ന രാമകൃഷ്ണനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മണികണ്ഠന്‍ കുറിച്ചു.

തങ്ങള്‍ ആടുന്നതും പാടുന്നതും അഭിനയിക്കുന്നതും കാണാന്‍ താത്പര്യമുള്ളവര്‍ മാത്രം കണ്ടാല്‍ മതി. ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ വീട്ടിലിരുന്നുകൊണ്ട് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയെന്നും ഇത് വേറെ യുഗമാണെന്നും മണികണ്ഠന്‍ തുറന്നടിച്ചു.

Advertisement