Home Entertainment Celebrities

കാലുപിടിക്കാം, ഇനി എന്നെപ്പറ്റി ഓരോന്ന് പറഞ്ഞുനടക്കരുത്, ഞാന്‍ കമ്മിറ്റഡാണ്, പൊട്ടിക്കരഞ്ഞ് ജാസ്മിന്‍, ഒന്നും മിണ്ടാനാവാതെ ഗബ്രി

189

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് പോകുകയാണ്. തുടക്കം മുതലേ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടിപിടിയും വഴക്കും ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സംഭവ ബഹുലമായ കാര്യങ്ങളായിരുന്നു നടന്നത്.

Advertisements

മത്സരാര്‍ത്ഥികളായ ജാസ്മിന്‍ ജാഫറും ഗബ്രിയും തമ്മിലുള്ള അടുപ്പമായിരുന്നു ഇതിന് കാരണം. ജാസ്മിന്റെ പിതാവ് കഴിഞ്ഞ ദിവസം ജാസ്മിനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെ വളരെ അസ്വസ്ഥയായിട്ടായിരുന്നു ജാസ്മിനുണ്ടായിരുന്നത്. പിന്നാലെ പൊട്ടിക്കരയുകയും ചെയ്തു.

Also Read:ഇത് വേറെ യുഗം, ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞു, സത്യഭാമയ്ക്ക് ചുട്ടമറുപടിയുമായി മണികണ്ഠന്‍, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

വാപ്പ ആശുപത്രിയിലാണെന്ന് കരഞ്ഞുകൊണ്ട് ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞു. താനും ഗബ്രിയുമായുള്ള ബന്ധം പുറത്ത് നെഗറ്റീവായിട്ടാണ് പോയതെന്നും വാപ്പയ്ക്ക് അസുഖം കൂടാനുള്ള കാരണം അതാണെന്നും ജാസ്മിന്‍ പറഞ്ഞു.

അതിനിടെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഒരു ടാസ്‌ക് കൊടുക്കുന്നുണ്ട്. മറ്റുള്ള ടീമുകള്‍ക്ക് പവര്‍ ടീമിനെ ട്രോളാനുള്ള അവസരമായിരുന്നു ആ ടാസ്‌ക്. ആ മത്സരത്തില്‍ സിജോയുടെ ടീമായിരുന്നു വിജയിച്ചത്. ടാസ്‌ക് കഴിഞ്ഞതിന് പിന്നാലെ പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍.

Also Read:ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ നമ്മുടെയും മറ്റുള്ളവരുടെയും സമാധാനം കളയും, നമ്മുടെ ജീവിതം ചെറിയൊരു യാത്രയാണെന്ന് ഓര്‍ക്കണം, വൈറലായി സുജിതയുടെ പോസ്റ്റ്, ആര്‍ക്കുള്ള മറുപടിയാണെന്ന് ആരാധകര്‍

ഉറക്കെ പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍. ഇനി വീണ്ടും വീണ്ടും തന്നെ ഒന്നും പറയരുതെന്നും കാലുപിടിക്കാമെന്നും നിങ്ങളെല്ലാം ഓരോന്ന് പറഞ്ഞും ചെയ്തും ഇത്രയൊക്കെ ആക്കിയെന്നും താന്‍ കമ്മിറ്റഡാണെന്നും ഗബ്രിക്കും അത് അറിയാമെന്നും താന്‍ ഇനി ആരുടെ അടുത്തും ഒന്നിനും വരുന്നില്ലെന്നും ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

Advertisement