നമ്മുടെയൊക്കെ യാത്ര എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാവില്ല, ചെറിയ ദേഷ്യത്തിന്റെ പേരില്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെ മനസ്സമാധാനം കളയും, സഹോദരന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുമായി സുജിത

151

നിരവധി ഹിറ്റ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സുജിത ധനുഷ്. അല്‍പ്പ സ്വല്‍പ്പം മീരാ ജാസ്മിന്റെ ഛായയുള്ള താരം തുടക്കം മുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായ ഹരിചന്ദനത്തില്‍ സുജിത അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാ പാത്രത്തെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ആരാധകന്റെ കണ്ണു നിറക്കുന്ന അഭിനയം ആയിരുന്നു സുജിത കാഴ്ച്ച വെച്ചത്.

Also Read:വാരണം ആയിരത്തില്‍ സൂര്യയുടെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ലാലേട്ടന്‍, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോന്‍

അതേസമയം ഹരി ചന്ദനം എന്ന സീരിയലിനു ശേഷം സുജിത മലയാളം സീരിയലുകളില്‍ ഒന്നും കണ്ടിട്ടില്ല. ഇതിനുള്ള കാരണം പല തവണ ആരാധകര്‍ സുജിതയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ തെരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നിട്ടും ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ സുജിത മറുപടിയൊന്നും നല്‍കിയിരുന്നില്ല.

അടുത്തിടെയായിരുന്നു സുജിതയുടെ സഹോദരന്‍ സൂര്യ കിരണ്‍ അന്തരിച്ചത്. നടനും സംവിധായകനുമായ സൂര്യ കിരണ്‍ നടി കാവേരിയുടെ മുന്‍ഭര്‍ത്താവായിരുന്നു. ഇപ്പോഴിതാ സുജിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്.

Also Read;ഇത്തവണത്തെ പിറന്നാളാഘോഷിക്കാന്‍ സുഹാനക്കൊപ്പം അപ്പനും, ഉമ്മകള്‍ സമ്മാനിച്ച് ചേര്‍ത്തുനിര്‍ത്തി അപ്പന്‍, ഇങ്ങനെയൊരു നിമിഷം ജീവിതത്തിലാദ്യമെന്ന് സുഹാന, വീഡിയോ വൈറല്‍

ചെറിയ കഥയിലൂടെയായിരുന്നു പോസ്റ്റിന്റെ തുടക്കം. അതിന് ശേഷം നമ്മളെല്ലാവരും ചെറിയ ദൂരത്തില്‍ യാത്ര ചെയ്യുന്നവരാണെന്നും ഈ യാത്ര എപ്പോള്‍ എവിടെ പോയി അവസാനിക്കുമെന്ന് നമുക്കൊന്നും അറിയില്ലെന്നും സുജിത പറയുന്നു.

അതിന്റെ ഇടയില്‍ ചെറിയ ദേഷ്യത്തിന്റെ പേരില്‍ പറയുന്ന വാക്കുകള്‍ നമ്മുടെയും കേള്‍ക്കുന്നവരുടെയും സമാധാനം കളയുമെന്നും അതല്ലാതെ ഒരു ഉപകാരവുമില്ലെന്നും എല്ലാവരും ഈ ചെറിയ യാത്രയിലുള്ളവരാണെന്നും സുജിത പറയുന്നു.

അതേസമയം, ആര്‍ക്കുള്ള മറുപടിയായിട്ടാണ് സുജിതയുടെ പുതിയ പോസ്‌റ്റെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ഇത് വായിച്ച് കണ്‍ഫ്യൂഷനിലായിരിക്കുകയാണ് ആരാധകര്‍. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് കമന്റിലൂടെ ചോദിക്കുന്നുണ്ടെങ്കിലും താരം മറുപടിയൊന്നും പറഞ്ഞിട്ടില്ല.

Advertisement