വാരണം ആയിരത്തില്‍ സൂര്യയുടെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ലാലേട്ടന്‍, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോന്‍

27

തമിഴ് സൂപ്പര്‍ താരം സൂര്യയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. തമിഴിലെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രം 2008ലായിരുന്നു പുറത്തിറങ്ങിയത്. ഇക്കാലത്ത് ലഭിക്കുന്നത് പോലെ പാന്‍ ഇന്ത്യന്‍ ലെവലിലുള്ള സ്വീകരണം ചിത്രത്തിന് അക്കാലത്ത് ലഭിച്ചിരുന്നു.

Advertisements

പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സൂര്യ-ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം വന്‍ വിജയമാണ് തിയ്യേറ്ററില്‍ കൊയ്തത്. ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു സൂര്യ എത്തിയത്.

Also Read;ഇത്തവണത്തെ പിറന്നാളാഘോഷിക്കാന്‍ സുഹാനക്കൊപ്പം അപ്പനും, ഉമ്മകള്‍ സമ്മാനിച്ച് ചേര്‍ത്തുനിര്‍ത്തി അപ്പന്‍, ഇങ്ങനെയൊരു നിമിഷം ജീവിതത്തിലാദ്യമെന്ന് സുഹാന, വീഡിയോ വൈറല്‍

രണ്ട് വേഷങ്ങളും ഒത്തിരി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സൂര്യയെ കൂടാതെ സിമ്രാന്‍, സെമീറ റെഡ്ഡി, രമ്യ സ്പന്ദന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്.

സൂര്യക്ക് പൊതുവേ ഡബിള്‍ റോളുകള്‍ ചെയ്യാന്‍ താത്പര്യമില്ലാത്ത ആളാണ്. കാരണം ഇരട്ടവേഷങ്ങള്‍ ചെയ്താല്‍ അത് വിശ്വസനീയമായിരിക്കില്ലെന്നാണ് സൂര്യ പറയാറുള്ളതെന്നും അതിനാല്‍ വാരണം ആയിരം എന്ന ചിത്രത്തില്‍ സൂര്യയുടെ അച്ഛനായി അഭിനയിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നത് നടന്‍ മോഹന്‍ലാലിനെ ആയിരുന്നുവെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

Also Read:ജാസിഗിഫ്റ്റിന് അദ്ദേഹത്തിന്റെ പാട്ടല്ലേ പാടാന്‍ പറ്റുള്ളൂ, ഹണി ചേച്ചിയോട് കോളേജ് ഡേ ഉദ്ഘാടനം ചെയ്യാന്‍ വരാന്‍ പറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളല്ലേ ധരിക്കൂള്ളൂ, തുറന്നടിച്ച് ശാന്തിവിള ദിനേശ്

ചിത്രത്തിലെ കൃഷ്ണ എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മോഹന്‍ലാലായിരുന്നു. അല്ലെങ്കില്‍ ആ വേഷം നാന പഠേക്കര്‍ ചെയ്യണമെന്നായിരുന്നു ഗൗതം വാസുദേവ് മേനോന്റെ കണക്കുകൂട്ടലുകള്‍. എന്നാല്‍ പിന്നീട് സൂര്യ തന്നെ ചെയ്യാമെന്ന് പറയുകയായിരുന്നു.

Advertisement