ചിലപ്പോള്‍ എന്റെ അമ്മാവനാവും, ചിലപ്പോള്‍ കാമുകനും, എന്നാലും ഏട്ടന്‍ കറുത്തിട്ടല്ലേ എന്ന് ചിന്തിച്ചിട്ടുണ്ട്, സലിം കുമാറിനെ കുറിച്ച് മനസ്സുതുറന്ന് കാവ്യ മാധവന്‍

130

മലയാള സിനിമയുടെ ശാലീന സുന്ദരി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ നടി കാവ്യ മാധവന്‍. ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ . കാവ്യയെ അങ്ങനെയൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.

Advertisements

സിനിമയിലേക്കുള്ള നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് , എങ്കിലും ഇതിന്റെ ഒരു സൂചന പോലും താരം ഇതുവരെ നല്‍കിയിട്ടില്ല. ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. തന്റെ ബിസിനസിനെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു കാവ്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Also Read:ജാസിഗിഫ്റ്റിന് അദ്ദേഹത്തിന്റെ പാട്ടല്ലേ പാടാന്‍ പറ്റുള്ളൂ, ഹണി ചേച്ചിയോട് കോളേജ് ഡേ ഉദ്ഘാടനം ചെയ്യാന്‍ വരാന്‍ പറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളല്ലേ ധരിക്കൂള്ളൂ, തുറന്നടിച്ച് ശാന്തിവിള ദിനേശ്

ഏതാനും നാളുകള്‍ക്ക് നടന്‍ സലിം കുമാറിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നടി എത്തിയിരുന്നു. സലിം കുമാറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് അപ്പോള്‍ കാവ്യ പറഞ്ഞ വാക്കുകളാണ് ഇ്‌പ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ അത്രയും സലീമേട്ടനൊപ്പം എക്‌സ്പീരിയന്‍സുള്ള മറ്റൊരാള്‍ ഉണ്ടാവില്ലെന്ന് കാവ്യ പറയുന്നു.

പല കാര്യങ്ങളിലും ഈ മനുഷ്യന്‍ തന്നെ പറഞ്ഞുപറ്റിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണം സിനിമ മുതലുള്ള ബന്ധമാണ് താനും സലിമേട്ടനും തമ്മിലെന്നും ഇടക്ക് തന്റെ അമ്മാവനാവുമെന്നും ഇടക്ക് കാമുകനാവുമെന്നും ലൊക്കേഷനില്‍ വെച്ച് എപ്പോഴും തന്റെ പുറകെ തന്നെയുണ്ടാവുമെന്നും കാവ്യ പറയുന്നു.

Also Read:ഇക്കയ്ക്ക് ആരാധകരെ ഞെട്ടിച്ച് മതിയായില്ലേ, കിടിലന്‍ ലുക്കില്‍ സിങ്കപ്പൂരില്‍ ചുറ്റിക്കറങ്ങി താരം, ചുള്ളനെന്ന് ആരാധകര്‍

അപ്പോള്‍ താന്‍ ചോദിക്കുന്നത് നിങ്ങള്‍ എന്‍രെ അമ്മാവനോ കാമുകനോ ആണെന്നായിരുന്നു. സന്ദര്‍ഭത്തിന് അനുസരിച്ച് മാറുന്ന ബന്ധമാണ് തങ്ങള്‍ തമ്മിലെന്നും ഒരിക്കല്‍ സലീമേട്ടന്‍ നമ്പൂതിരിയാണെന്ന് പറഞ്ഞ് തന്നെ പറ്റിച്ചിട്ടുണ്ടെന്നും അപ്പോള്‍ താന്‍ ചിന്തിച്ചത് നമ്പൂതിരിമാര് വെളുത്തിട്ടല്ലേ സലീമേട്ടന്‍ കറുത്തിട്ടല്ലേ എന്നായിരുന്നുവെന്നും പിന്നീടാണ് സത്യം മനസ്സിലായതെന്നും കാവ്യ പറയുന്നു.

Advertisement