ഇത്തവണത്തെ പിറന്നാളാഘോഷിക്കാന്‍ സുഹാനക്കൊപ്പം അപ്പനും, ഉമ്മകള്‍ സമ്മാനിച്ച് ചേര്‍ത്തുനിര്‍ത്തി അപ്പന്‍, ഇങ്ങനെയൊരു നിമിഷം ജീവിതത്തിലാദ്യമെന്ന് സുഹാന, വീഡിയോ വൈറല്‍

197

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read:ജാസിഗിഫ്റ്റിന് അദ്ദേഹത്തിന്റെ പാട്ടല്ലേ പാടാന്‍ പറ്റുള്ളൂ, ഹണി ചേച്ചിയോട് കോളേജ് ഡേ ഉദ്ഘാടനം ചെയ്യാന്‍ വരാന്‍ പറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളല്ലേ ധരിക്കൂള്ളൂ, തുറന്നടിച്ച് ശാന്തിവിള ദിനേശ്

ഇപ്പോഴിതാ ബഷീര്‍ പങ്കുവെച്ച സുഹാനയുടെ ജന്മദിനാഘോഷങ്ങളുടെ ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. സുഹാനയ്ക്ക് ഏറെ വിലമതിക്കാനാവാത്ത ഒരു ജന്മദിനമായിരുന്നു ഇത്. കാരണം ഇത്തവണത്തെ സുഹാനയുടെ ജന്മദിനം ആഘോഷിക്കാന്‍ അപ്പനും കൂടെയുണ്ടായിരുന്നു.

നോമ്പിന്റെ ഇടയിലാണ് തന്‍രെ പിറന്നാളെന്നും അതിനാല്‍ ആഘോഷിക്കാന്‍ പരിമിതികളുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ തുടങ്ങുന്നത്. ശേഷം അപ്പന്‍ സുഹാനയെ വിഷ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇങ്ങനെയൊരു മൊമന്റ് ആദ്യമായാണ് തന്റെ ജീവിതത്തിലെന്ന് സുഹാന പറയുന്നുണ്ട്.

Also Read:അത്ര പാവം ഒന്നുമല്ല, ഷോയില്‍ ശരിക്കും ഗെയിം കളിക്കുന്നത് അന്‍സിബ

സുഹാനയ്ക്ക് പിറന്നാള്‍ സമ്മാനമായി ഉമ്മകള്‍ നല്‍കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുകയാണ് അപ്പന്‍. ഒത്തിരി സന്തോഷത്തിലായിരുന്നു സുഹാന. അതിനിടെ അപ്പന്റെ മകള്‍ ഇവിടെ തങ്ങള്‍ക്കൊപ്പം ഹാപ്പിയായി ജീവിക്കുന്നത് കണ്ടിട്ട് അപ്പന് സന്തോഷമായില്ലേ എന്ന് ബഷീര്‍ ചോദിക്കുന്നുണ്ട്.

അതെയെന്നും തന്റെ മകള്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്നുമായിരുന്നു അപ്പന്റെ മറുപടി. അമ്മച്ചി കൂടെയുണ്ടായിരുന്നേല്‍ പൊളിേേച്ചനെ എന്നും അമ്മച്ചി കൂടെ വേണമായിരുന്നുവെന്നും നല്ല വൈബുള്ള ആളാണ ്അമ്മച്ചിയെന്നും സുഹാന പറയുന്നു.

Advertisement