Home Entertainment Celebrities

50 വയസ്സായി, ഇനിയൊരു വിവാഹം കഴിച്ച് കുട്ടികളായാല്‍ അവര്‍ എന്നെ എന്ത് വിളിക്കും, പുനര്‍വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നടി സുകന്യ

871

മലയാളികള്‍ക്കും ഏറെ സുപരിചിതയായ തെന്നിന്ത്യന്‍ താര സുന്ദരിയായിരുന്നു നടി സുകന്യ.തമിഴ് സിനിമയിലൂടെ കരിയര്‍ തന്റെ ആരംഭിച്ച സുകന്യ പിന്നീട് തെന്നിന്ത്യയില്‍ സിനിമാ രംഗത്തെ നിറ സാന്നിധ്യം ആയി മാറുക ആയിരുന്നു.

Advertisements

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്. 1992 ല്‍ ഐവി ശശി സംവിധാനം ചെയ്ത അപാരത എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്.

Also Read: മമ്മൂക്കയോടൊപ്പമാണോ ദുല്‍ഖറിനൊപ്പമാണോ അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍, ഐശ്വര്യലക്ഷ്മി നല്‍കിയ കിടിലന്‍ മറുപടി കേട്ടോ, ചിരിയടക്കാനാവാതെ ദുല്‍ഖറും സിനിമാതാരങ്ങളും

തുടര്‍ന്ന് ഒരുപിടി നല്ല സിനിമകളില്‍ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. നിരവധി കാമ്പുള്ള കഥാപാത്രങ്ങളെയാണ് താരം മലയാളത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 2002ല്‍ ശ്രീധര്‍ രാജഗോപാല്‍ എന്നയാളെ വിവാഹം ചെയ്ത താരം സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു.

എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടില്ല, ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ തന്റെ പുനര്‍വിവാഹത്തെ കുറിച്ച് സുകന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പുനര്‍വിവാഹത്തെ കുറിച്ച് താന്‍ അധികം ആലോചിച്ചിട്ടില്ലെന്ന് താരം പറയുന്നു.

Also Read: ‘ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം’ എന്നാണ് ശസ്ത്രക്രിയയ്ക്ക് മുൻപ് പറഞ്ഞത്; കരൾ പകുത്ത് നൽകിയ സുഹൃത്തിനെ പരിചയപ്പെടുത്തി ബാല

വേറെ വിവാഹം കഴിക്കില്ല എന്നല്ല. ഇപ്പോള്‍ തനിക്ക് 50 വയസ്സായി. ഈ പ്രായത്തില്‍ ഒരു വിവാഹമൊക്കെ കഴിച്ച് കുട്ടികളായാല്‍ അവര്‍ തന്നെ അമ്മയെന്നാണോ അമ്മൂമ്മയെന്നാണോ വിളിക്കുന്നതെന്ന് സംശയമുണ്ടെന്നും വിവാഹം കഴിക്കാന്‍ തോന്നുവാണേല്‍ കഴിക്കുമെന്നും താരം പറയുന്നു.

Advertisement