മമ്മൂക്കയോടൊപ്പമാണോ ദുല്‍ഖറിനൊപ്പമാണോ അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍, ഐശ്വര്യലക്ഷ്മി നല്‍കിയ കിടിലന്‍ മറുപടി കേട്ടോ, ചിരിയടക്കാനാവാതെ ദുല്‍ഖറും സിനിമാതാരങ്ങളും

477

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഡോക്ടര്‍ കൂടിയായ ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.

Advertisements

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പുവെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനം കവരുക ആയിരുന്നു നടി. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ചേക്കേറിയ നടിക്ക് കൈനിറയെ അവസങ്ങള്‍ ആണിപ്പോള്‍ ഉള്ളത്. ഇപ്പോള്‍ നിര്‍മ്മാതാവായും ശോഭിക്കുകയാണ് താരം. എംബിബിഎസ് വിജയിച്ച താരം മോഡലിംഗും സിനിമാ അഭിനയവും കരിയറായി തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: നസ്രിയ ജീവിതത്തിലേക്ക് വന്നിട്ട് 9 വര്‍ഷം; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഫഹദ്

മണിരത്‌നം ഒരുക്കിയ പൊന്നിയില്‍ സെല്‍വന്‍ സിനിമാലോകത്ത് തന്നെ താരത്തിന് പുതിയൊരു മേല്‍വിലാസം സമ്മാനിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കിങ് ഓഫ് കൊത്തയാണ് ഐശ്വര്യയുടെ തിയ്യേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് അണിയറപ്രവര്‍ത്തകരെല്ലാം. കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങളെല്ലാം പ്രസ് മീറ്റിലെത്തിയിരുന്നു. ഇപ്പോഴിതാ ഐശ്വര്യയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

Also Read: ‘ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം’ എന്നാണ് ശസ്ത്രക്രിയയ്ക്ക് മുൻപ് പറഞ്ഞത്; കരൾ പകുത്ത് നൽകിയ സുഹൃത്തിനെ പരിചയപ്പെടുത്തി ബാല

മമ്മൂട്ടിക്കൊപ്പമാണോ അതോ ദുല്‍ഖറിനൊപ്പമാണോ കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്നായിരുന്നു ചോദ്യം. ഈ ചോദ്യം കേട്ടപ്പോള്‍ തന്നെ പൊട്ടിച്ചിരിക്കുകയായിരുന്നു ദുല്‍ഖര്‍. രസകരമായിട്ടായിരുന്നു ഐശ്വര്യ ചോദ്യത്തിന് ഐശ്വര്യ മറുപടി നല്‍കിയത്.

തന്നെ സെറ്റില്‍ വെച്ച് ഉപദ്രപിക്കാത്ത എല്ലാവരും തനിക്ക് കംഫര്‍ട്ടബിള്‍ ആണ്. അങ്ങനെ നോക്കുമ്പോള്‍ ഇവര്‍ രണ്ടാളും തനിക്ക് കംഫര്‍ട്ടബിള്‍ ആണെന്നും ദുല്‍ഖര്‍ ഒരുപാടൊന്നും സംസാരിക്കുന്ന ആളല്ലെന്നും സിനിമ അവസാനിക്കുമ്പോഴായിരുന്നു തങ്ങള്‍ കുറച്ചെങ്കിലും സംസാരിച്ചതെന്നും സീനുകളെ പറ്റിയൊക്കെയാണ് തങ്ങള്‍ സംസാരിക്കാറുള്ളതെന്നും ഐശ്വര്യ പറയുന്നു.

Advertisement