നസ്രിയ ജീവിതത്തിലേക്ക് വന്നിട്ട് 9 വര്‍ഷം; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഫഹദ്

289

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്‍പ്പ കാലം വിട്ടുനിന്നെങ്കിലും , കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരുന്നു താരം. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്.

Advertisements

Also readസൂപ്പര്‍ താരം എന്താ ഈ ലുക്കില്‍; ചിത്രത്തില്‍ കാണുന്ന നടനെ മനസിലായോ ! 

ഇപ്പോഴിതാ സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് ഫഹദ് എത്തിയിരിക്കുന്നത്. നസ്രിയ ജീവിതത്തിലേക്ക് വന്നിട്ട് 9 വര്‍ഷമായതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഫഹദ്.

നിന്റെ സ്നേഹത്തിനും ഒന്നിച്ചുള്ള ജീവിതത്തിനും നന്ദി. ഞങ്ങളുടെ 9 വര്‍ഷങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ഫഹദ് ആനിവേഴ്സറി പോസ്റ്റ് പങ്കിട്ടത്. നസ്രിയയ്ക്കൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. അമല്‍ നീരദാണ് ചിത്രം പകര്‍ത്തിയതെന്നും ഫഹദ് കുറിച്ചിട്ടുണ്ട്.

Also read‘ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’; രജനികാന്ത് യോഗിയുടെ കാലിൽ വന്ദിച്ചതിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. ഇന്ന് ഏറ്റവും ആരാധകരുള്ള മലയാളത്തിലെ താരദമ്പതിമാരാണ് ഫഹദും നസ്രിയയും.

 

Advertisement