Home Entertainment Celebrities

ഭര്‍ത്താവിന്റെ ക്രൂരത സഹിക്കാനാവാതെ വിവാഹമോചനത്തിന് ശ്രമിച്ചു, ഡിവോഴ്‌സ് നല്‍കാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്, ഒടുവില്‍ സുകന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്

445

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങി നിന്നിരുന്ന, എക്കാലത്തേയും എവര്‍ഗ്രീന്‍ നായികമാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള താര സുന്ദരിയാണ് നടി സുകന്യ. നിരവധി മികച്ച കഥാപാത്രങ്ങളും സൂപ്പര്‍ഹിറ്റ് സിനിമകളും സമ്മാനിച്ചിട്ടുള്ള സുകന്യയ്ക്ക് ആരാധകരും ഏറെയായിരുന്നു.

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ സുകന്യ മലയാളമടക്കം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നു. തമിഴ്‌നാട് സ്വദേശിനി ആയിട്ടും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സുകന്യയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

1992 ല്‍ ഐവി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് കാണാക്കിനാവ്, രക്തസാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ കൊട്ടാരം, ചന്ദ്രലേഖ, സാഗരം സാക്ഷി, അമ്മ അമ്മായി അമ്മ, ഉടയോന്‍ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

Also Read: വീട്ടില്‍ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു, അതൊരു ജാതി സ്പിരിറ്റായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്, വെളിപ്പെടുത്തലുമായി ഒമര്‍ലുലു

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍,ജയറാം, റഹ്‌മാന്‍, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി കൂടിയാണ് സുകന്യ. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് നടി. നൃത്തരംഗത്തും ടിവി ഷോകളിലും എല്ലാം ഇപ്പോഴും സജീവമായി നടി 2019 വരെ തമിഴ് സിനിമകളിലും സജീവമായിരുന്നു.

സിനിമയില്‍ തിളങ്ങി നിന്ന താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. 2002 ല്‍ ആയിരുന്നു താരത്തിന്റം വിവാഹം. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്ന ശ്രീധറായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടില്ല. ഇരുവരും ഡിവോഴ്‌സായി.

Also Read: വിവാഹം കഴിഞ്ഞിട്ട് വെറും ആഴ്ചകള്‍, ഭാര്യയോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി നടന്‍, വീഡിയോ വൈറല്‍

അമേരിക്കയിലായിരുന്നു താരം വിവാഹമോചനത്തിനായി സമീപിച്ചത്. ശ്രീധര്‍ ഇത് തടയാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് നാട്ടിലെത്തി താരം വിവാഹമോചനം നേടുകയായിരുന്നു.

Advertisement