Home Entertainment Celebrities

നെഞ്ചുപൊട്ടിക്കരഞ്ഞ് സൂര്യ, വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍, പിന്നാലെ ആശംസാപ്രവാഹം

113

വര്‍ഷങ്ങളായി മോഡലിങ്ങും അഭിനയവും ഒക്കെയായി മലയാളകളുടെ ഇടയില്‍ സജീവമായിരിക്കുന്ന താരമാണ് സൂര്യ ജെ മേനോന്‍. മോഡലിങ്ങിന് ഒപ്പം സിനിമകളില്‍ ഒക്ക ചെറിയ വേഷങ്ങളും ചെയ്തിരുന്നു സൂര്യ മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ എത്തിയതോടെ ആണ് ആരാധകര്‍ക്ക് പ്രിയങ്കിരയായി മാറിയത്.

Advertisements

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ആയിരുന്നു സൂര്യ ജെ മേനോന്‍ മല്‍സരാര്‍ത്ഥി ആയി എത്തിയത്. ഈ സീസണിന്റെ അവസാനം വരെയും താരം ഹൗസിനുള്ളില്‍ പിടിച്ച് നിന്നിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സജീവമാണ് താരം.

Also Read:ഇവര്‍ തമ്മില്‍ ഇങ്ങനെയൊരു ബന്ധം ഉണ്ടോ; മീനാക്ഷിക്ക് വേണ്ടി കുഞ്ഞാറ്റ ചെയ്തത് കണ്ടോ ?

ഇന്‍സ്റ്റഗ്രാമില്‍ താരം റീല്‍ വീഡിയോകള്‍ ചെയ്ത് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സൂര്യ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.മുമ്പ് പങ്കുവെച്ച പോസ്റ്റുകളേക്കാളെയെല്ലാം കടത്തിവെട്ടുന്ന പ്രകടനമാണ് സൂര്യ കാഴ്ചവെച്ചിരിക്കുന്നത്.

ഒരു തമിഴ് സിനിമയുടെ സംഭാഷണമാണ് സൂര്യ ചെയ്തിരിക്കുന്നത്. കണ്ണീരോടെ അമ്മമാര്‍ക്ക് എന്ന ക്യാപ്ഷനാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. മികച്ച പ്രകടനമാണ് താരം വീഡിയോയില്‍ കാഴ്ചവെച്ചിരിക്കുന്നത്.

Also Read:സഹോദരിയുടെ വിവാഹ നിശ്ചയത്തിന് താരമായി സായി പല്ലവി; ചിത്രം വൈറല്‍

ഒരു അമ്മയുടെ വികാരങ്ങളായിരുന്നു താരം വീഡിയോയില്‍ പങ്കുവെച്ചത്. വൈറലായ വീഡിയോക്ക് താഴെ ആരാധകരൊന്നടങ്കം കമന്റ് ചെയ്തിട്ടുണ്ട്. ഇനി വൈകാതെ സൂര്യയെ ബിഗ് സ്‌ക്രീനില്‍ കാണാം എന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement