Home Entertainment Celebrities

സഹോദരിയുടെ വിവാഹ നിശ്ചയത്തിന് താരമായി സായി പല്ലവി; ചിത്രം വൈറല്‍

101

കഴിഞ്ഞദിവസമായിരുന്നു നടി സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ തന്റെ പ്രണയം വെളിപ്പെടുത്തിയത്. കാമുകനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു പൂജ കണ്ണൻ എത്തിയത്. പിന്നാലെ നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

Advertisements

ഇന്നലെയായിരുന്നു വിവാഹ നിശ്ചയം. ട്വിറ്ററിലൂടെ ഇപ്പോൾ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. വളരെ സിംപിൾ ലുക്കിലാണ് വിവാഹ നിശ്ചയത്തിന് പൂജ കണ്ണൻ അണിഞ്ഞൊരുങ്ങിയത്. സാരിയായിരുന്നു വേഷം.

എന്നാൽ വിവാഹ നിശ്ചയത്തിനും സെൻട്രൽ ഓഫ് ദ അട്രാക്ഷൻ ആയത് ചേച്ചി സായി പല്ലവി തന്നെയാണ്. സാരിയിൽ അതി സുന്ദരിയായിട്ടാണ് സായി പല്ലവി എത്തിയത്.

 ചേച്ചിയെ പോലെ തന്നെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു പൂജ. എന്നാൽ സിനിമയിൽ സജീവമല്ല ഈ താരം. എങ്കിലും സായി പല്ലവി ഇടയ്ക്കിടെ അനിയത്തിക്ക് ഒപ്പം ഉള്ള ഫോട്ടോകൾ പങ്കുവെച്ച് എത്താറുണ്ട്. അതുകൊണ്ടുതന്നെ പൂജയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ് .

 

 

Advertisement