Home Entertainment Celebrities

മലൈക്കോട്ടൈ വാലിബന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു; റിപ്പോര്‍ട്ട് പുറത്ത്

68

ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെതായി പുറത്തുവരുന്ന പോസ്റ്ററും മറ്റും ശ്രദ്ധിക്കപ്പെട്ടു. ചിത്രം റിലീസ് ചെയ്യാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Advertisements

മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.

മണിക്കൂറുകൾക്കുള്ളിൽ മോഹൻലാൽ ചിത്രത്തിന്റെ ടിക്കറ്റുകൾ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകർ ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ബുക്ക് മൈ ഷോയുടെ കണക്കായി സാമൂഹ്യ മാധ്യമത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്തായാലും റിലീസിന് മികച്ച കളക്ഷൻ തന്നെയായിരിക്കും മലൈക്കോട്ടൈ വാലിബന് ലഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്രത്തോളം വലിയ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്.

also readപുത്തന്‍ ബിഎംഡബ്യൂ സ്വന്തമാക്കി നടന്‍ വിജയ്, ഇതിന്റെ വില എത്രയെന്ന് അറിയുമോ ?

Advertisement