Home Entertainment Celebrities

ഇവിടെ വധുവിന്റെ വീട്ടില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു , അടുത്ത താരവിവാഹം

184

ബാലതാരമായി സിനിമയിലെത്തി പിന്നീട് മിനിസ്‌ക്രീനിൽ തിളങ്ങിയ താരമാണ് ഗോപിക അനിൽ. സോഷ്യൽ മീഡിയയിൽ സജീവമായ ഗോപിക തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്ത് ഗോപികയുടെയും ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹവാർത്ത പുറത്തുവന്നത്. അതുവരെ ഒരു സൂചന പോലും നൽകാതെയായിരുന്നു ആ വാർത്ത പുറത്തുവിട്ടത്.

Advertisements

ഇവരുടെ വിവാഹത്തിന് ഇനി ഒരാഴ്ച കൂടി മാത്രമേ ഉള്ളൂ. എന്നാൽ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. നേരത്തെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ വീഡിയോകളും എല്ലാം ഗോപികയും പത്മസൂര്യയും പങ്കുവെച്ചിട്ടുണ്ട് .

വധുവിന്റെ വീട്ടിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഗോപികയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സഹോദരി കീർത്തന ഇപ്പോൾ.

ചുരുങ്ങിയ ആളുകൾക്കൊപ്പം, ലളിതമായിട്ടാണ് ബ്രൈഡ് ടുബി ചടങ്ങുകൾ നടന്നത് എന്നാണ് പുറത്തുവന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ആരാധകരുടെ നിഗമനം.

അതേസമയം സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് ഗോപിക മിനിസ്‌ക്രീൻ പ്രേക്ഷകരുമായി അടുത്തത്. നേരത്തെ സിനിമകളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. ചില മ്യൂസിക് വീഡിയോകളിലൂടെയും അവതരണത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട പത്മസൂര്യ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ സഹനടനായും നടനായും താരം എത്തി.

 

 

Advertisement