പ്രേതത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും നെഗറ്റീവ് എനര്‍ജിയില്‍ വിശ്വാസമുണ്ട്, ഹോട്ടല്‍മുറിയില്‍ വെച്ച് നടന്ന പേടിപ്പെടുത്തുന്ന സംഭവം വിശദീകരിച്ച് സ്വാസിക

526

സിനിമ നടിയായും സീരിയല്‍ നടിയായും അവതാരകയായും യൂട്യൂബറായും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക. സിനിമയിലൂടെ അഭിനയരംഗത്ത് കടന്നുവന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാസികയുടെ യഥാര്‍ത്ഥ പേര് പൂജ ജയറാം എന്നായിരുന്നു.

ഇതിനോടകം നിരവധി സിനിമകളിലും സീരിയലുകളിലും സ്വാസിക ഭാഗമായി കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വാസിക പ്രധാനവേഷത്തിലെത്തിയ ചതുരം എന്ന സിനിമ അടുത്തിടെയാണ് തിയ്യേറ്ററുകളിലെത്തിയത്.

Advertisements

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിത ഒരു സിനിമാഷൂട്ടിന് പോയപ്പോഴുണ്ടായ വിശദീകരിക്കാനാവാത്ത ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്.

Also Read: അച്ഛനും മമ്മൂക്കയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം മനസ്സിലായത് അച്ഛന്റെ മരണശേഷം, മാള അരവിന്ദന്റെ മകന്‍ പറയുന്നു

പ്രേതത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും നെഗറ്റീവ് എനര്‍ജിയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് സ്വാസിക പറയുന്നു. സിനിമ ഷൂട്ടിന് പോയപ്പോള്‍ കോഴിക്കോട് ഹോട്ടലില്‍ താമസിച്ചിരുന്നു, അമ്മ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും രാത്രി താനൊരു മോശം സ്വപ്‌നം കണ്ടുവെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയര്‍ ഒക്കെയായുള്ള ഒരു സ്ത്രീ തന്റെ കാലിന്റെ അടുത്തേക്ക് വന്നിരിക്കുന്നതായിരുന്നു സ്വപ്നം. രാവിലെ എഴുന്നേറ്റപ്പോള്‍ അമ്മയുമായി സംസാരിക്കുന്നതിനിടെ അമ്മയും പേടിസ്വപ്‌നം കണ്ടുവെന്നും റോസ് കളര്‍ വസ്ത്രം ധരിച്ച സ്ത്രീ തന്റെ കാല് പിടിച്ചുവെന്ന് പറഞ്ഞുവെന്നും സ്വാസിക പറയുന്നു.

Also Read: യൂട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഇത്രയാണ്, വെളിപ്പെടുത്തി മൃദുലയും യുവയും

താനും പറഞ്ഞു ഈ സ്വപ്‌നം തന്നെ കണ്ടിട്ടുണ്ടെന്ന്, എങ്ങനെ രണ്ടാളും ഒരേ സ്വപ്‌നം കണ്ടുവെന്ന് മനസ്സിലാവുന്നില്ല. പിറ്റേ ദിവസം ആ റും മറ്റൊരാള്‍ക്ക് കൊടുത്തുവെന്നും എന്നാല്‍ അവര്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഒരു നെഗറ്റീവ് എനര്‍ജിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും സ്വാസിക കൂട്ടിച്ചേര്‍്ത്തു.

Advertisement