യൂട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഇത്രയാണ്, വെളിപ്പെടുത്തി മൃദുലയും യുവയും

286

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

Advertisements

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവവന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

Also Read: പട്ടി ഷോ കാണിക്കുമ്പോള്‍ പറയാം, വീഡിയോ ഇഷ്ടമുണ്ടെങ്കില്‍ കണ്ടാല്‍ മതി, സോഷ്യല്‍മീഡിയയില്‍ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി അഭിരാമി സുരേഷ്

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം.

കുഞ്ഞ് ജനിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് എന്നാല്‍ സോഷ്യല്‍മീഡിയില്‍ സജീവമായി മാറി. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മൃദുലയും യുവയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മൃദുലയും യുവയും യൂട്യൂബ് ചാനലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

Also Read: വിവാഹത്തിന്റെ മുഴുവൻ ചിലവും കൂടാതെ കൈനിറയെ സമ്മാനങ്ങളും, പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി കൊടുത്ത് നടൻ വിശാൽ; കൈയ്യടിച്ച് ആരാധകർ

തങ്ങള്‍ക്ക് യൂട്യൂബില്‍ നിന്നും ലഭിച്ചത് ആദ്യം 7000 രൂപയാണെന്നും നൂറ് ഡോളര്‍ ആയപ്പോഴാണ് ആ തുക എടുക്കാന്‍ പറ്റിയതെന്നും ഇരുവരും പറയുന്നു. ആലുകള്‍ക്ക് തങ്ങളോടുള്ള ഇഷ്ടവും വിശ്വാസവും കൂടിയതോടെ ഇപ്പോള്‍ യൂട്യൂബില്‍ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ടെന്നും താരദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

Advertisement