Home Entertainment Celebrities

താൻ അടിവസ്ത്രം ഇടാറില്ല എന്ന് രൺവീർ, ഷാരുഖുമായി അവിഹിത ബന്ധം ഉണ്ടാക്കണം എന്ന് വിദ്യാ ബാലൻ, അന്തം വിട്ട് ആരാധകർ

13075

സൂപ്പർഹിറ്റുകളായ ഒട്ടേറെ വമ്പൻ സിനിമകൾ ബോളിവുഡിന് സമ്മാനിച്ച സൂപ്പർ സംവിധായകൻ ആണ് കരൺ ജോഹർ. സംവിധാന രംഗത്ത് 1998 മുതൽ സജീവമായ അദ്ദേഹം ബോളിവുഡിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങളേയും നായകൻമാരാക്കി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

കരൺ ജോഹർ അവതരിപ്പിക്കുന്ന സൂപ്പർ ടെലിവിഷൻ പരിപാടിയായി കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കും വൻ ജനപ്രീതി ആണുള്ളത്. ഇയക്ക് വെച്ച് മുടങ്ങിപോയ ഈ ഷോയുമായി ഇപ്പോൾ വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുയാണ് കരൺ ജോഹർ.

Advertisements

ബോളിവുഡിലെ മുൻനിര താരങ്ങളടക്കം ഇന്ത്യൻ സിനിമാരംഗത്തെ അനേകം സെലിബ്രിറ്റികൾ കോഫി വിത്ത് കരൺ ഷോയിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുറന്നു പറയാാറുണ്ട്. ഈ വെളിപ്പെടുത്തലുകൾ എല്ലാം വലിയ ചർച്ചാ വിഷയമായി മാറുയും ചെയ്യാറുണ്ട്. കോഫി വിത്ത് കരൺ ആറാം സീസണിലെ ഒരു എപ്പിസോഡ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Also Read
പ്രേതത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും നെഗറ്റീവ് എനര്‍ജിയില്‍ വിശ്വാസമുണ്ട്, ഹോട്ടല്‍മുറിയില്‍ വെച്ച് നടന്ന പേടിപ്പെടുത്തുന്ന സംഭവം വിശദീകരിച്ച് സ്വാസിക

ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെഎൽ രാഹുലും അതിഥികൾ ആയെത്തിയ എപ്പിസോഡ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലുൾപ്പെടെ സംപ്രേഷണം ചെയ്തിരുന്നില്ല. തങ്ങൾ എങ്ങനെയാണ് പെൺകുട്ടികളെ വശീകരിച്ചിരുന്നതെന്നും, പെൺകുട്ടികളെക്കുറിച്ച് ഹർദിക് അമ്മയോട് പങ്കുവച്ചിരുന്ന സംഭാഷണങ്ങളും അടക്കം ഇരുവരും ഷോയിൽ വെച്ച് തുറന്നു പറഞ്ഞിരുന്നു.

അതേ സമയം ഈ വെളിപ്പെടുത്തലുകൾ വിവാദം ആയതിന് പിന്നാലെ താരങ്ങൾക്ക് ബിസിസിഐ വിലക്കേർപ്പെടുത്തി. ഒടുവിൽ ഇരുവരും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 2010 ൽ ദീപിക പദുക്കോണും സോനം കപൂറും ഒന്നിച്ച് എത്തിയ എപ്പിസോഡും ഏറെ ചർച്ചയായിരുന്നു. ഷോയിൽ ഇരുവരും രൺബീർ കപൂറിനെ പരിഹസിക്കുക ഉണ്ടായി.

രൺബീർ അദ്ദേഹത്തിന്റെ ബോയ്ഫ്രണ്ട് സ്‌കില്ലുകൾ മെച്ചപ്പെടുത്തേണ്ടത് ഇണ്ടെന്നായിരുന്നു ദീപിക പറഞ്ഞത്. കൂടാതെ ഷാഹിദ് കപൂർ വളരെ മൂഡ് സ്വിങ്സ് ഉള്ള വ്യക്തി ആണെന്നും കങ്കണ പറഞ്ഞു. ഇതിനായി ഏത് ഉൽപന്നം ആണ് നടൻ ഉപയോഗ പെടുത്തേണ്ടത് എന്ന കരണിന്റെ ചോദ്യത്തിന് കോ ണ്ടം എന്നായിരുന്നു ദീപികയുടെ മറുപടി.

ഷോയ്ക്ക് പിന്നാലെ രൺബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറും നീതു കപൂറും ഇരു താരങ്ങളോടും കടുത്ത ദേഷ്യത്തിൽ ആയിരുന്നുഎന്നാണ് റിപ്പോർട്ട്. അതുപോലെ തന്നെ ബോളിവുഡിലെ മലയാളിയായ സൂപ്പർനടി വിദ്യാ ബാലൻ എത്തിയ ഒരു എപ്പിസോഡും വലിയ ചർച്ചകൾക്ക് കാരണമായി മാറിയിരുന്നു. തനിക്കൊരു വിവാഹിതനുമായി അവിഹിത ബന്ധം ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു അന്ന് വിദ്യ എപ്പിസോഡിൽ പറഞ്ഞത്.

എന്നാൽ ആ പുരുഷൻ ഷാരൂഖ് ഖാൻ ആയിരിക്കണമെന്ന് ആഗ്രഹവും തനിക്കുണ്ടെന്ന് വിദ്യ പറഞ്ഞിരുന്നു. ഷോയിലെ റാപ്പിഡ് ഫയർ സെഗ്മെന്റിനിടെ നടൻ ഇമ്രാൻ ഹാഷ്മി നൽകിയ മറുപടികളും ഏറെ ചർച്ചയായി മാറിയിരുന്നു. ചില നടിമാരുടെ പേര് പറയുമ്പോൾ തന്റെ മനസിൽ ആദ്യം തോന്നുന്നത് വെളിപ്പെടുത്തണം എന്നതായിരുന്നു ടാസ്‌ക്.

Also Read
പ്രിയ എന്തൊരു സുന്ദരിയാണ്, ഗോപി സുന്ദറിന്റെ ആദ്യഭാര്യയുടെ ചിത്രത്തിന് അമൃത സുരേഷിന്റെ പ്രതികരണം ഇങ്ങനെ

ഐശ്വര്യ റായ് ബച്ചൻ എന്ന പേരിന് താരം നൽകിയ മറുപടി പ്ലാസ്റ്റിക് എന്നായിരുന്നു. ശ്രദ്ധ കപൂറാകട്ടെ, എന്തെങ്കിലും കഴിക്കണമെന്നും ഇമ്രാൻ പറഞ്ഞു. അക്ഷയ് കുമാറിനോടൊപ്പം എത്തിയ ട്വിങ്കിൾ ഖന്നയുടെ പരാമർശം പ്രേക്ഷകർക്ക് ഇടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഖാൻമാർക്ക് ഇല്ലാത്ത എന്താണ് അക്ഷയ്യുടെ പക്കലുള്ളതെന്ന കരണിന്റെ ചോദ്യത്തിന് കുറച്ച് അധിക ഇഞ്ച് എന്നതായിരുന്നു ട്വിങ്കിൾ ഖന്ന നൽകിയ മറുപടി.

ഷോയിൽ ഒരിക്കൽ എത്തിയ രൺവീർ തുറന്നു പറഞ്ഞ ചില കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. താൻ രാത്രി 10 മണിക്ക് ശേഷം അടിവസ്ത്രം ധരിക്കില്ല എന്നായിരുന്നു പറഞ്ഞത്. അനുഷ്‌ക ശർമയോടൊപ്പം ഉള്ള ഒരു എപ്പിസോഡിൽ ആയിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

Advertisement