എന്റെ മോശം സ്വഭാവം അതായിരുന്നു, ജീവിതത്തില്‍ അത് ഒത്തിരി ദോഷം ചെയ്തിട്ടുണ്ട്, തുറന്നുപറഞ്ഞ് മീരാ ജാസ്മിന്‍

345

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകന്‍ ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍.

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന്‍ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

Advertisements

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന്‍ ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്.

Also Read: യൂട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഇത്രയാണ്, വെളിപ്പെടുത്തി മൃദുലയും യുവയും

ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ തന്റെ മോശം സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍. ആരെങ്കിലും തന്നോട് സംസാരിക്കുമ്പോള്‍ താന്‍ ഇടയില്‍ കയറി സംസാരിക്കുമെന്ന് മീര പറയുന്നു.

അത് തന്റെ ഒരു മോശം സ്വഭാവമായിരുന്നു. ശരിക്കും അപ്പുറത്തിരിക്കുന്ന ആള്‍ എന്താണ് പറയുന്നതെന്ന് മുഴുവനും കേള്‍ക്കാറില്ലായിരുന്നു, അപ്പോഴേക്കും താന്‍ ഇമോഷണലാവാറുണ്ടായിരുന്നുവെന്നും ശരിക്കും അയാള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കണമെന്നും എങ്കില്‍ മാത്രമേ അയാള്‍ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലാവൂ എന്നും മീര ജാസ്മിന്‍ പറയുന്നു.

Also Read: യൂട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഇത്രയാണ്, വെളിപ്പെടുത്തി മൃദുലയും യുവയും

ഈ മോശം സ്വഭാവം താന്‍ കറക്ട് ചെയ്തു.തനിക്ക് ഒട്ടും ക്ഷമ ഇല്ലായിരുന്നു, താന്‍ കൂടുതലും ഇമോഷണലാണ്. ഇതെല്ലാം തനിക്ക് ദോഷം ചെയ്തുവെന്നും ഇപ്പോള്‍ എല്ലാം കണ്‍ട്രോള്‍ ചെയ്തുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement