Home Entertainment Celebrities

ഏത് ഭാര്യയോടാണ് ഏറ്റവും ഇഷ്ടമെന്ന് ബഷീറിനോട് പ്രേക്ഷകര്‍, പൊട്ടിത്തെറിച്ച് സുഹാന

4815

ഒരേ സമയം രണ്ടു ഭാര്യമാരുമായി ജീവിക്കുന്നതിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന പേരാണ് മോഡലും ബിഗ്‌ബോസ് മുന്‍ മല്‍സരാര്‍ത്ഥിയുമായ ബഷീര്‍ ബഷി. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ബിഗ് ബോസ് സീസണ്‍ ആദ്യ പതിപ്പിലൂടെയാണ് ബഷീര്‍ ബഷി ശ്രദ്ധേയനാകുന്നത്.

Advertisements

2018 ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 100 ദിവസം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പകുതിയിലധികം ദിവസം ബഷീര്‍ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. സീസണ്‍ ഒന്നിലെ മികച്ച മത്സരാര്‍ഥികളിലൊരാളായിരുന്നു ബഷീര്‍ ബഷി.

Also Read: യൂട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഇത്രയാണ്, വെളിപ്പെടുത്തി മൃദുലയും യുവയും

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബഷീറും ഭാര്യമാരും. തങ്ങളുടെ ചെറിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവര്‍ രംഗത്തെത്താറുണ്ട്. കുടുംബത്തിന് പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് ബഷീര്‍. മുഴുവന്‍ സമയവും കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് പല അഭമുഖത്തിലും ബഷീര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

സോഷ്യല്‍മീഡിയയിലൂടെ പലരും ബഷീര്‍ ബഷിയോട് ചോദിക്കുന്ന കാര്യമായിരുന്നു രണ്ട് ഭാര്യമാരില്‍ ആരോടാണ് കൂടുതല്‍ ഇഷ്ടം എന്ന്. അതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് രണ്ട് ഭാര്യമാരും ഒരുപോലെയാണെന്ന് ബഷീര്‍ ബഷി പറയുന്നു.

Also Read; വിവാഹത്തിന്റെ മുഴുവൻ ചിലവും കൂടാതെ കൈനിറയെ സമ്മാനങ്ങളും, പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി കൊടുത്ത് നടൻ വിശാൽ; കൈയ്യടിച്ച് ആരാധകർ

ഒരാള്‍ക്ക് മാത്രമായി താന്‍ മുന്‍ഗണന കൊടുക്കാറില്ലെന്നും രണ്ടാളെയും ഒരുപോലെയാണ് കാണുന്നതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാള്‍ക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്, അതിനൊപ്പം താന്‍ നില്‍ക്കാറുണ്ടെന്നും താരം പറയുന്നു. അതേസമയം ഇത്തരം ചോദ്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കേട്ടുമടുത്തുവെന്നും സുഹാനയും പറയുന്നു.

Advertisement