വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു.
മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
Also Read: നടി നിത്യാമേനോന് വിവാഹം, വരന്‍ അടുത്ത സുഹൃത്ത്
തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ദിലീപാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ തമന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജാണ് ചാര്‍ത്തിവെച്ചിരിക്കുന്നതെന്ന് താരം പറയുന്നു.
ഇക്കാര്യം വളരെ വിചിത്രമായാണ് തനിക്ക് തോന്നുന്നത്. റിയലിസ്റ്റിക് വേഷങ്ങള്‍ പോലെ ഗ്ലാം കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്. ഇത് യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും തമന്ന പറയുന്നു.
ആക്രി സച്ച് എന്ന സീരിസിന്റെ റിലീസ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു തമന്ന. റോബി ഗ്രെവാളാണ് ക്രൈം ത്രില്ലറായ ആക്രി സച്ച് എന്ന സീരിസ് സംവിധാനം ചെയ്തത്. ഇതില്‍ പോലീസ് വേഷത്തിലാണ് തമന്ന എത്തുന്നത്.