Home Entertainment Celebrities

നടി നിത്യാമേനോന് വിവാഹം, വരന്‍ അടുത്ത സുഹൃത്ത്

485

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് നിത്യാ മേനോന്‍. മികച്ച അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും പ്രേക്ഷകമനസ് കീഴടക്കിയ താരം കൂടിയാണ് നിത്യാ മേനോന്‍.

Advertisements

നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്. ചുരിങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ നിത്യാ മേനോന്‍ വാരികൂട്ടിയിരുന്നു.

Also Read: എങ്ങോട്ടോ ജീവിതം പോണു, കൂടെ ഞാനും പോണു, വൈറലായി മഞ്ജു പത്രോസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്, കമന്റുമായെത്തി സ്‌നേഹ ശ്രീകുമാര്‍

1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് സിനിമയില്‍ സജീവമായി തുടരുകയാണ് താരം.

ഇന്ന് പാപ്പരാസികള്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന നടിയാണ് നിത്യ മേനോന്‍. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒത്തിരി വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. പലപ്പോഴും ഇത് സത്യമല്ലെന്ന് വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Also Read: ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു; മഞ്ജു സുനിച്ചന് ഇത് എന്തുപറ്റി, പോസ്റ്റ് കാണാം

ഇപ്പോഴിതാ വീണ്ടും നിത്യയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നിത്യ ഒരാളുമായി പ്രണയത്തിലാണെന്നും അയാളെ വിവാഹം കഴിക്കാന്‍ പോകുകയുമാണെന്നാണ് വാര്‍ത്തകള്‍.

ഈ വാര്‍ത്ത വ്യാജമല്ലെന്നും നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നുമാണ് സൂചന ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. താരത്തിന്റെ അടുത്ത സുഹൃത്തും ബിസിനസ്മാനുമാണ് വരനെന്നും റിപ്പോര്‍ട്ടുണ്ട്്. എന്നാല്‍ വാര്‍ത്തകളില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement