എങ്ങോട്ടോ ജീവിതം പോണു, കൂടെ ഞാനും പോണു, വൈറലായി മഞ്ജു പത്രോസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്, കമന്റുമായെത്തി സ്‌നേഹ ശ്രീകുമാര്‍

201

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

Advertisements

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.

Also Read: അച്ഛന്‍ കൂളാണ്, മൈ ബോസിലെപ്പോലെ ; കല്യാണി പറയുന്നു

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് മഞ്ജു. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

സെറ്റ് സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള തന്റെ വീഡിയോയാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു എന്നാണ് മഞ്ജു ഇതിന് നല്‍കിയ ക്യാപ്ഷന്‍. മഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

Also Read: ജീവിതച്ചെലവ് ഭയങ്കര കൂടുതലായിരുന്നു, നാലരക്കോടിയുടെ കോഴ്‌സ് ആണെന്ന് പറഞ്ഞു; പഠനം കഴിഞ്ഞ് തിരിച്ചെത്തി കല്യാണി

നടിയും അവതാരകയുമായ സ്‌നേഹ ശ്രീകുമാറും കമന്റ് ചെയ്തിട്ടുണ്ട്. മഞ്ജു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷശ്രദ്ധനേടിയത് ടെലിവിഷനിലാണ്. ഈ ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

Advertisement