അച്ഛന്‍ കൂളാണ്, മൈ ബോസിലെപ്പോലെ ; കല്യാണി പറയുന്നു

218

മലയാളചലച്ചിത്രവേദിയിലെ പ്രശസ്തയായൊരു നടിയാണ് ബിന്ദു പണിക്കര്‍. 1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളത്തിലൂടെയാണ് ബിന്ദു പണിക്കര്‍ ചലച്ചിത്രരംഗത്തെത്തിയത്. ഹാസ്യ താരമായാണ് ബിന്ദു പണിക്കര്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് അമ്മവേഷങ്ങളിലും ഈ താരം സജീവമായിരുന്നു.

Also readജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു; മഞ്ജു സുനിച്ചന് ഇത് എന്തുപറ്റി, പോസ്റ്റ് കാണാം

Advertisements

ജഗതിയുടെ ഭാര്യയായാണ് മിക്ക സിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്. അമ്മ എന്ന മലയാളസിനിമാകലാകാരരുടെ സംഘടയിലെ അംഗമായ ബിന്ദു, നിരവധി ഓഫീസ് ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര നടന്‍ സായികുമാറാണ്, ഭര്‍ത്താവ്. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. ഇപ്പോള്‍ തന്റെ അച്ഛനെ അമ്മയെ കുറിച്ച് പറയുകയാണ് മകള്‍ കല്യാണി.

സായ് അച്ഛന്‍ പൊതുവെ കൂളാണെന്ന് കല്യാണി പറയുന്നു. അധികം വഴക്കൊന്നും പറയില്ല. മൈ ബോസിലെപ്പോലെയുള്ള അച്ഛനാണ്. ബഹളമൊന്നുമില്ലാതെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യും. അച്ഛനോടാണ് ഞാന്‍ എല്ലാ കാര്യങ്ങളും ആദ്യം പറയുന്നത്. അച്ഛനിലൂടെ അമ്മയും അറിയും താരപുത്രി പറഞ്ഞു.

Also readജീവിതച്ചെലവ് ഭയങ്കര കൂടുതലായിരുന്നു, നാലരക്കോടിയുടെ കോഴ്‌സ് ആണെന്ന് പറഞ്ഞു; പഠനം കഴിഞ്ഞ് തിരിച്ചെത്തി കല്യാണി

എനിക്ക് അച്ഛനും അമ്മയ്ക്കുമൊപ്പം സിനിമ കാണാന്‍ ഇഷ്ടമാണ്, അതുകഴിഞ്ഞ് അവര്‍ അഭിപ്രായം പറയുന്നത് കേള്‍ക്കാനും ഇഷ്ടമാണ്. സായ്കുമാറിന്റെയും ബിന്ദു പണിക്കരുടെയും മകള്‍ എന്നറിയപ്പെടാനാണ് എനിക്കിഷ്ടം കല്യാണി പറഞ്ഞു.

അതേസമയം മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളില്‍ പ്രധാനിയാണ് ബിന്ദു പണിക്കര്‍. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാന്‍ താരത്തിന് എളുപ്പത്തില്‍ സാധിക്കും. പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു. ഈ നടി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

 

 

Advertisement