ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു; മഞ്ജു സുനിച്ചന് ഇത് എന്തുപറ്റി, പോസ്റ്റ് കാണാം

2230

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്‍. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്‌റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.

Advertisements

2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു മഞ്ജു . പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

.

സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു. അത് എവിടേക്കായാലും ഞാന്‍ സന്തോഷവതിയാണെന്ന് മഞ്ജു പറയുന്നു. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

Also readജീവിതച്ചെലവ് ഭയങ്കര കൂടുതലായിരുന്നു, നാലരക്കോടിയുടെ കോഴ്‌സ് ആണെന്ന് പറഞ്ഞു; പഠനം കഴിഞ്ഞ് തിരിച്ചെത്തി കല്യാണി

അതേസമയം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു സുനിച്ചന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇതേ ചനാലില്‍ തന്നെ സംപ്രേഷണം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെ ചലച്ചി ത്രരംഗത്തേക്ക് കടന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല മഞ്ജുവിന്.

Also readപത്തോ പതിനഞ്ചോ മിനിറ്റ് കാണാനാവുമെന്നാണ് കരുതിയത്, പക്ഷേ മമ്മൂക്കയുടെ പെരുമാറ്റം എന്നെ ശരിക്കും ഞെട്ടിച്ചു, വെളിപ്പെടുത്തലുമായി ഗോകുല്‍ സുരേഷ്

 

Advertisement