ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മുക്ത, ആശംസകള്‍ കൊണ്ട് മൂടി റിമി ടോമിയും ആരാധകരും

463

ഒറ്റ നാണയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് എല്‍സ ജോര്‍ജ്ജ്. മലയാളികള്‍ക്ക് എല്‍സ മുക്തയാണെങ്കില്‍ തമിഴ് പ്രേക്ഷകര്‍ക്ക് താരം ഭാനുവാണ്. ആദ്യ ചിത്രം ഒറ്റ നാണയമാണെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് അച്ഛനുറങ്ങാത്ത വീടിലൂടെയാണ്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട നിന്ന താരം ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. മുക്തക്ക് എതിരെ സ്വന്തം അച്ഛന്‍ നടത്തിയ പരാമര്‍ശങ്ങളെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹശേഷം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം.

Also Read: നടി നിത്യാമേനോന് വിവാഹം, വരന്‍ അടുത്ത സുഹൃത്ത്

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് മുക്ത. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുക്ത വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. നടന്‍ വിനീതിനൊപ്പമുള്ള ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് മുക്ത. എട്ടാംവിവാഹവാര്‍ഷികമാണ് മുക്തയുടെയും റിങ്കുവിന്റെയും. ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രവും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read: എങ്ങോട്ടോ ജീവിതം പോണു, കൂടെ ഞാനും പോണു, വൈറലായി മഞ്ജു പത്രോസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്, കമന്റുമായെത്തി സ്‌നേഹ ശ്രീകുമാര്‍

ഞങ്ങള്‍ സ്‌നേഹിക്കുകയും വഴക്കിടുകയും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും പുഞ്ചിരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. തങ്ങളുടെ ജീവിതം അതാണെന്നും മുക്ത ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചു. റിമി ടോമി ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.

Advertisement