എന്റെ ഹബീബി ഞാന്‍ ദുബായിയില്‍ എത്തി, വൈറലായി വീണയുടെ പുതിയ പോസ്റ്റ്, അമാനുമായി വീണ്ടും ഒന്നിച്ചോയെന്ന് ആരാധകര്‍

5742

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ സിനിമാ സീരിയല്‍ നടിയാണ് വീണാ നായര്‍. മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പിലും താരം മല്‍സരാര്‍ത്ഥിയായി എത്തിയിരുന്നു.

Advertisements

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില യൂട്യബ് ചാനലുകളിലും ഒക്കെ വൈറലായി കൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ് നടി വീണ നായര്‍ വിവാഹ മോചിതയായി എന്ന്. എന്നാല്‍ ഇതുവരെ താരം വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read: മമ്മൂട്ടിയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ സുല്‍ഫത്ത് കെട്ടിപ്പിടിച്ചു, ഞങ്ങളെല്ലാം ശരിക്കും ഞെട്ടി, കണ്ണുനിറഞ്ഞുപോയ നിമിഷങ്ങളെക്കുറിച്ച് മുകേഷ് പറയുന്നു

അതേസമയം തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും വീണയുടെ ഭര്‍ത്താവ് പ്രതികരിച്ചു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് വീണ നായര്‍. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വീണ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. എന്റെ ഹബീബി ഞാന്‍ ദുബായിയില്‍ എത്തി എന്നാണ് വീണയുടെ പുതിയ പോസ്റ്റ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് താന്‍ ദുബായിയിലേക്ക് എത്തിയതെന്നും വീണ പറയുന്നുണ്ട്.

Also Read: ആകെപ്പാടെ സ്വസ്ഥതയുള്ള സ്ഥലമാണിത് അതും പരസ്യമാക്കി, തന്റെ സ്റ്റുഡിയോയുടെ വീഡിയോ എടുത്ത അഭിരാമിയോട് ഗോപി സുന്ദര്‍

അതേസമയം, തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും വീണ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റ് കണ്ട് അമാനുമായി വീണ്ടും ഒന്നിച്ചോ എന്ന് ആരാധകര്‍ ചോദിക്കുന്നു. എന്തെങ്കിലും ഷൂട്ടിനായി എത്തിയതാണോ എന്നും സംശയിക്കുന്നുണ്ട്.

Advertisement