Home Entertainment Celebrities

ആകെപ്പാടെ സ്വസ്ഥതയുള്ള സ്ഥലമാണിത് അതും പരസ്യമാക്കി, തന്റെ സ്റ്റുഡിയോയുടെ വീഡിയോ എടുത്ത അഭിരാമിയോട് ഗോപി സുന്ദര്‍

3425

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Advertisements

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ അഭിരാമി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: ഞാനും ഫഹദും അന്ന് അങ്ങനെ ആയിരുന്നെന്ന് പറഞ്ഞാൽ തള്ളാണെന്ന് പലരും കരുതും; ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

ഇപ്പോഴിതാ ഗോപി സുന്ദറിന്റെ സ്റ്റുഡിയോ കാണിച്ചുകൊണ്ടുള്ള അഭിരാമിയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ചേട്ടനും ചേച്ചിയും സ്റ്റുഡിയോയില്‍ ഇല്ലാത്ത സമയത്താണ് താന്‍ ഈ വീഡിയോ എടുക്കുന്നതെന്നും എന്നാല്‍ അവരോട് അനുവാദം ചോദിച്ചിട്ടേ വീഡിയോ പുറത്തുവിടുകയുള്ളൂവെന്നും അഭിരാമി പറയുന്നു.

അമൃത എത്തിയതോടെയാണ് തന്റെ സ്റ്റുഡിയോ ഒരു പൂങ്കാവനമായതെന്ന് നേരത്തെ ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. താന്‍ രേു പാട്ട് പാടാന്‍ പോവുകയാണെന്നും അതിന് വേണ്ടിയാണ് സ്റ്റുഡിയോയിലേക്ക് എത്തിയതെന്നും അഭിരാമി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Also Read: എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്, ബേസിക്കലി അവർ ഒരു ഡോക്ടറാണ് ഞാനൊരു എൻജിനീയറും, എനിക്ക് അവരോട് ക്രഷ് തോന്നുന്നു എന്ന് സന്തോഷ് വർക്കി, തലയിൽ കൈവെച്ച് മലയാളികൾ

പുതിയ നാല് പാട്ടുകള്‍ വരുന്നുണ്ടെന്നും അത് താനും ചേച്ചിയും ചേര്‍ന്നാണ് പാടുന്നതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. അതിനിടെ ഗോപി സുന്ദറും അമൃതയും സ്റ്റുഡിയോയില്‍ എത്തിയതോടെ അഭിരാമി ഇവരെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആകെപ്പാടെ തനിക്ക് സമാധാനമുള്ള സ്ഥലം ഇതാണെന്നും അത് പരസ്യമാക്കിയെന്നും തമാശ രൂപേണ ഗോപി അഭിരാമിയോട് പറയുന്നു.

Advertisement