അഡാര്‍ ലവ് എനിക്ക് മൈലേജ് തന്നില്ല; ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്; അഭിനയ സാധ്യതയുള്ള വേഷം ചെയ്യണമെന്ന് പ്രിയ വാര്യര്‍

557

മലയാളികളുടെ പ്രിയതാരവും മൊഡലുമൊക്കെയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ചിത്രം അഡാര്‍ ലവ്-ലൂടെ അരങ്ങേറിയ താരം ലോകമെമ്പാടും ഒറ്റ സീന്‍ കൊണ്ട് വൈറലായിരുന്നു. കണ്ണടച്ച് ഹൃദയം കീഴടക്കിയ താരത്തിന് എന്നാല്‍ പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന്റെ ഒരു ചിത്രം റിലീസിനെത്തുകയാണ്. രഞ്ജിത് ശങ്കര്‍ ഒരുക്കിയ ‘ഫോര്‍ ഇയേഴ്‌സ്’ എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തിയിരിക്കുന്നത്. സിനിമയുടെ പ്രിവ്യു കഴിഞ്ഞദിവസമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ കണ്ട് പൊട്ടിക്കരയുകയും ചെയ്തിരുന്നു പ്രിയ വാര്യര്‍.

Advertisements

ഇപ്പോള്‍ താരം നല്‍കിയ പുതിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ ഒരു അഡാര്‍ ലവ് നെ കുറിച്ച് സംസാരിക്കുകയാണ്. ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാറ് ലവ്’ തനിക്ക് മൈലേജ് തന്നിട്ടില്ലെന്നാണ് പ്രിയ പറയുന്നത്. ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്. അതുകൊണ്ട് തന്നെ ഇനി നന്നായി പെര്‍ഫോം ചെയ്യണമെന്നും ആളുകള്‍ ഇഷ്ടപ്പെടുന്ന അഭിനയ സാധ്യതയുള്ള സിനിമ ചെയ്യണമെന്നുമാണ് തനിക്ക് ആഗ്രഹം എന്നും പ്രിയ വിശദീകരിക്കുന്നു.

ALSO READ- എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കത്തിക്കണം, ജിമ്മില്‍ പോയി വര്‍ക്ക്ഔട്ട് ചെയ്യണം, ഭര്‍ത്താവിനത് നിര്‍ബന്ധമാണ്, തടി വെച്ചാല്‍ ആനയെന്ന് കളിയാക്കുമെന്നും നിത്യ

ഒരു അഡാര്‍ ലവ് അല്ല തനിക്ക് മൈലേജ് തന്നത്. അതിലെ രണ്ട് സീനുകള്‍ മാത്രമാണ് മൈലേജ് ഉണ്ടാക്കിയത്. കണ്ണ് ഇറുക്കുന്ന സീനും പിന്നെ ഗണ്‍ സീനും മാത്രമാണത്. ആ രണ്ട് സീനും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസ് ചെയ്തത്. രണ്ടും ഭയങ്കര വൈറലായത് കൊണ്ടാണ് വലിയ മൈലേജ് കിട്ടിയതെന്നും താരം പറഞ്ഞു.

അതേസമയം, ആദ്യ ചിത്രം കഴിഞ്ഞതിന് ശേഷം ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതായിരിക്കണം എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന, അഭിനയ സാധ്യത ഉള്ളതുമായ സിനിമയായിരിക്കണം ഇനി ചെയ്യേണ്ടതെന്ന് അന്ന് വിചാരിച്ചിരുന്നു എന്നും പ്രി വിശദീകരിച്ചു.

ALSO READ-അതിനെ കുറിച്ച് ഒന്നും അറിയാത്ത ആളാണ് അബീഷ്, കല്യാണം എന്ന് കേൾക്കുന്നതേ ഇപ്പോൾ പേടിയാണ്: വിവാഹ ബന്ധം വേർപെടുത്തിയതിനെ കുറിച്ച് അർച്ചന കവി

തനിക്ക് ആദ്യ സിനിമ നല്‍കിയ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തന്റെ സ്വപ്നം നല്ല നടിയാവുക എന്നതാണ്. അഭിനയത്തിലൂടെ അറിയപ്പെടണം എന്നും ആഗ്രഹിച്ചിരുന്നതായിരുന്നു. അത്രയും നല്ല കഥാപാത്രം വന്നാലെ ഇനി അഭിനയിക്കുന്നുള്ളു എന്ന തീരുമാനത്തിലായിരുന്നെന്ന് പ്രിയ വിശദീകരിച്ചു.

priya-warrier-8

ഈ കാരണം കൊണ്ടാണ് ഇത്ര നാളും കാത്തിരുന്നത്. തനിക്ക് അഭിനയത്തിനൊപ്പം സംഗീതത്തിലും താല്‍പര്യമുണ്ട്. തന്റെ മ്യൂസിക് വീഡിയോസും ഷോര്‍ട്ട് ഫിലിമും കണ്ണിറുക്കല്‍ സീനിന് ശേഷം ആളുകള്‍ കുത്തി പൊക്കിയതും താരം ഓര്‍ത്തെടുക്കുന്നുണ്ട്.

Advertisement