അവന്‍ യെസ് പറഞ്ഞു, എന്‍ഗേജ്ഡ് ആയി; ഫോട്ടോ പങ്കുവെച്ച് അദിതി

28

നടി അദിതി റാവു ഹൈദരിയും തമിഴ് താരം സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ച് ഉള്ള നിരവധി ഫോട്ടോസും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ഗോസിപ്പുകളും പുറത്തുവന്നത്. എന്നാല്‍ ഇവര്‍ വാര്‍ത്തയോടൊന്നും അപ്പോള്‍ പ്രതികരിച്ചിരുന്നില്ല. ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലുള്ള വാര്‍ത്തയും കഴിഞ്ഞദിവസം മുതല്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ഇതിനുള്ള മറുപടിയാണ് താരങ്ങള്‍ നല്‍കുന്നത് .

Advertisements

സിദ്ധാര്‍ത്ഥിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ‘അവന്‍ യെസ് പറഞ്ഞു, എന്‍ഗേജ്ഡ് ആയി’ എന്നാണ് അദിതി കുറിച്ചിരിക്കുന്നത്.

ഇരുവരും വിവാഹിതരായി എന്നുള്ള റിപ്പോര്‍ട്ടുകളാണ് തെലുങ്ക്, തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നത്. തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നതെന്നും വളരെ രഹസ്യമായ സ്വകാര്യ ചടങ്ങുകള്‍ ആണെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല എന്നും നിശ്ചയം ആണ് നടന്നത് എന്നും ആണ് അദിതി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

 

Advertisement