Home Entertainment Celebrities

മമ്മൂക്ക എപ്പോഴും ചീത്ത പറഞ്ഞോണ്ടിരിക്കും, ലാലേട്ടനോടാണ് വിശക്കുമ്പോള്‍ പറയാറുള്ളത്. തുറന്നുപറഞ്ഞ് ഉര്‍വശി

132

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read:ആ ദിനം ഇന്നാണ്; തന്റെ രാജകുമാരിയ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

അതേസമയം, നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഉര്‍വശി മറ്റൊരു ജീവിതത്തിലേക്കും കടന്നിരുന്നു. അടുത്തിടെയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം ഇന്ന്.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പണ്ട് ചെന്നൈയില്‍ ഷൂട്ടിന് പോകുമ്പോള്‍ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ഓരോ ഫ്‌ലൈറ്റ് മാത്രമേ ഉണ്ടാവാറുള്ളൂവെന്നും അതില്‍ മിക്കപ്പോഴും മമ്മൂക്കയും ഉണ്ടാവാറുണ്ടെന്നും രാവിലെ അഞ്ചുമണിക്കാണ് ഫ്‌ലൈറ്റ്് എന്നും ഉര്‍വശി പറയുന്നു.

Also Read:പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ല, പൃഥ്വിരാജിന് നാഷണല്‍ അവാര്‍ഡ് ഉറപ്പ്; പ്രേക്ഷകര്‍ പറയുന്നു

താനാണ് ഫ്‌ലൈറ്റിന്റെ സമയം ഇങ്ങനെയാക്കിയതെന്ന് പറഞ്ഞ് മമ്മൂക്ക എപ്പോഴും തന്നെ ചീത്ത പറയാറുണ്ടായിരുന്നു. ഷൂട്ടിന് ഇടക്ക് വിശക്കുമ്പോള്‍ താന്‍ ലാലേട്ടനോടാണ് പറയാറുള്ളതെന്നും ലാലേട്ടാ വിശന്ന് താന്‍ ഇപ്പോ തല കറങ്ങി വീഴുമെന്ന് പറയുമ്പോള്‍ പതുക്കെ പ്രൊഡക്ഷനിലുള്ള ആളെ വിളിച്ച് ഭക്ഷണം സെറ്റാക്കി തരുമെന്നും ഉര്‍വശി പറയുന്നു.

 

Advertisement