Home Entertainment Celebrities

അവന്‍ യെസ് പറഞ്ഞു, ഞങ്ങള്‍ എന്‍ഗേജ്ഡ് ആയി, സിദ്ധാര്‍ത്ഥുമായുള്ള വിവാഹവാര്‍ത്തകളില്‍ പ്രതികരിച്ച് അദിതി റാവു

86

തമിഴ് താരം സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ച് ഉള്ള നിരവധി ഫോട്ടോസും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ഗോസിപ്പുകളും പുറത്തുവന്നത്.

Advertisements

എന്നാല്‍ ഇവര്‍ വാര്‍ത്തയോടൊന്നും അപ്പോള്‍ പ്രതികരിച്ചിരുന്നില്ല. ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലുള്ള വാര്‍ത്തയും കഴിഞ്ഞദിവസം മുതല്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദിതി.

Also Read:മമ്മൂക്ക എപ്പോഴും ചീത്ത പറഞ്ഞോണ്ടിരിക്കും, ലാലേട്ടനോടാണ് വിശക്കുമ്പോള്‍ പറയാറുള്ളത്. തുറന്നുപറഞ്ഞ് ഉര്‍വശി

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു അദിതിയുടെ പ്രതികരണം. അവന്‍ യെസ് പറഞ്ഞു എന്‍ഗേജ്ഡ് ആയി എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ് അദിതി. സിദ്ധാര്‍ത്ഥിനൊപ്പമുള്ള ഒരു ഫോട്ടോയും അദിതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതരായി എന്നായിരുന്നു തെലുങ്ക് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളില്‍ പറയുന്നത്. തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read:ആ ദിനം ഇന്നാണ്; തന്റെ രാജകുമാരിയ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. അദിതി റാവുവിന്റെ കുടുംബത്തിന് ഈ ക്ഷേത്രവുമായി അടുത്ത ബന്ധമുണ്ട്. അതേസമയം അദിതിയുടെ പുതിയ പോസ്റ്റ് വന്നതോടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും എന്‍ഗേജ്‌മെന്റാണ് കഴിഞ്ഞതെന്നും വെളിപ്പെടുത്തുന്നു.

Advertisement