കൈകാലുകള്‍ ചലിപ്പിച്ചു, എന്നെ തിരിച്ചറിഞ്ഞു, നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല, പ്രതീക്ഷയോടെ അഹാന പറയുന്നു

53

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു

Also Read:ശാരീരിക സുഖമല്ല, ദാമ്പത്യജീവിതത്തില്‍ സ്‌നേഹമാണ് വലുത്, അപകടത്തില്‍ പരിക്കേറ്റ ശങ്കറിനെ ജീവിത പങ്കാളിയാക്കിയ കഥ പറഞ്ഞ് ശോഭ ശങ്കര്‍

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിന്മാരില്‍ ഒരാളേ കൂടിയാണ് ണ് അഹാന കൃഷ്ണ. അഹാന നായികയായ ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പലതും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ സംവിധാന രംഗത്തും അഹാന എത്തിയിരുന്നു നടി സംവിധാനം ചെയ്ത തോന്നല്‍ എന്ന ആല്‍ബം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ അഹാന ഏറ്റവും പുതുതായി പങ്കുവെച്ച വീഡിയോയില്‍ നകുലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പതിനെട്ടാം പടിയെന്ന സിനിമയിലൂടെ വന്ന നടനാണ് നകുല്‍. ചിത്രം തിളക്കമാര്‍ന്ന വിജയംനേടിയ സമയത്തായിരുന്നു നകുലിന് വലിയൊരു അപകടം സംഭവിച്ചത്. നകുലും സുഹൃത്തും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് നകുല്‍ കോമയിലാവുകയായിരുന്നു.

Also Read:ഒത്തിരി പ്രൊപ്പോസല്‍സ് വരുന്നുണ്ട്, പക്ഷേ എന്റേത് പ്രണയവിവാഹമായിരിക്കും, തുറന്നുപറഞ്ഞ് മീനാക്ഷി

ഇപ്പോഴും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നകുല്‍ തന്നെ തിരിച്ചറിഞ്ഞുവെന്ന് പറയുകയാണ് സന്തോഷത്തോടെ നകുലിന്റെ സുഹൃത്തായ അഹാന. നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ലെന്നും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്നും അഹാന പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

സുഖം പ്രാപിക്കാനുള്ള ചെറിയ ശ്രമങ്ങള്‍ നടത്തി വരികയാണ്. അവന്‍ കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ടെന്നു തന്നെയും റിയയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നകുല്‍ പഴജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് താനും പ്രതീക്ഷിക്കുന്നതെന്നും അഹാന പറഞ്ഞു.

Advertisement