ഒത്തിരി പ്രൊപ്പോസല്‍സ് വരുന്നുണ്ട്, പക്ഷേ എന്റേത് പ്രണയവിവാഹമായിരിക്കും, തുറന്നുപറഞ്ഞ് മീനാക്ഷി

51

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രാീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Also Read:കീര്‍ത്തി സുരേഷിന്റെ ആസ്തി എത്രയെന്ന് അറിയുമോ? തുറന്ന് പറഞ്ഞ് നടി

തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍. സിനിമയിലും സജീവമാണ് താരം. പ്രേമലു ആണ് മീനാക്ഷി അഭിനയിച്ച അവസാന ചിത്രം.

ഇപ്പോഴിതാ വിവാഹത്തെ പറ്റിയും ജീവിതത്തെപ്പറ്റിയുമൊക്കെ മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ സെറ്റില്‍ ആയ ശേഷമേ വിവാഹം കഴിക്കൂ എന്നും പ്രണയവിവാഹമായിരിക്കുമെന്നും ഒരുപാട് പണം സമ്പാദിക്കുക എന്നൊന്നുമല്ല സെറ്റിലാവുന്നതിനെ കുറിച്ച് താന്‍ ഉദ്ദേശിക്കുന്നതെന്നും മീനാക്ഷി പറഞ്ഞു.

Also Read:നീലക്കിളി; തന്റെ കിടിലന്‍ ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരം

എന്നാലും പണം വേണം. പൈസ ഇല്ലാതെ മണ്ണ് വാരി തിന്നാന്‍ പറ്റില്ലല്ലോ എന്നും എല്ലാവരും ജോലി ചെയ്യുന്നത് പൈസ കിട്ടാന്‍ വേണ്ടിയാണെന്നും എന്ന് തനിക്ക് ഒരു ഭാര്യാവാനും അമ്മയാവാനുമൊക്കെ ഇഷ്ടമാണെന്നും തനിക്ക് ഒത്തിരി പ്രൊപ്പോസല്‍സ് വരാറുണ്ടെന്നും മീനാക്ഷി പറയുന്നു.

Advertisement