Home Entertainment Celebrities

കീര്‍ത്തി സുരേഷിന്റെ ആസ്തി എത്രയെന്ന് അറിയുമോ? തുറന്ന് പറഞ്ഞ് നടി

92

താൻ ആഗ്രഹിച്ചതുപോലെ തന്റെ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരിക്കുകയാണ് നടി കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും ആയി സിനിമകൾ ചെയ്യേണ്ട തിരക്കിലാണ് കീർത്തി. ഇതിനിടെ തന്നെ കുറിച്ച് വരുന്ന ഗോസിപ്പുകളോട് പ്രതികരിക്കാറില്ല നടി. എന്നാൽ ഇപ്പോൾ ചില ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് കീർത്തി.

Advertisements

തന്റെ ആസ്തി എത്രയാണ് എന്ന ചേദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ആദ്യം താരം ഒന്ന് മടിച്ചു. പിന്നെ ഒറ്റവാക്കിൽ ഒതുക്കി, ‘എനിക്ക് ജനങ്ങൾ തരുന്ന ഈ സ്നേഹമാണ് ഏറ്റവും വലിയ ആസ്തി’ എന്ന് പറഞ്ഞതോടെ അവതാരകന് മറുത്തൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.

അതേസമയം ജയം രവിയ്ക്കൊപ്പം അഭിനയിച്ച െൈസറൻ ആണ് കീർത്തിയുടെ പുതിയ ചിത്രം. ഇതിൽ പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീർത്തി സുരേഷ് എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയാണ് തന്റെ ആസ്തിയെ കുറിച്ചുള്ള ചോദ്യത്തിന് നടി പ്രതികരിച്ചത്.

Advertisement