തുടക്കം തന്നെ മോശം, അവസാനമായപ്പോള്‍ ഭയങ്കര മോശം, തമന്നയുടെ കാവാല ഡാന്‍സ് അനുകരിച്ച അഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം, കണ്ട് പഠിച്ചിട്ട് ചെയ്യൂ എന്ന് സോഷ്യല്‍മീഡിയ

1891

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Also Read: സേതുമാധവന്‍ കൊന്നില്ലായിരുന്നുവെങ്കില്‍ കീരിക്കാടനെ ഇയാള്‍ തീര്‍ത്തേനെ, ലാലേട്ടന്റെ അടുത്ത് നില്‍ക്കുന്ന ആ കിരീടം കലിപ്പനെ കണ്ടെത്തി സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയക്ക് എതിരെ രൂക്ഷവിമര്‍ശനവും പരിഹാസങ്ങളും ഉയരുകയാണ്.

കാവാല എന്ന ചിത്രത്തിലെ തമന്ന തകര്‍ത്ത് ചെയ്ത ഡാന്‍സാണ് അഹാന അനുകരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനം ഉയരുകയായിരുന്നു. തുടക്കം മുതലേ മോശമാണെന്നും അവസാനമായപ്പോള്‍ ഭയങ്കര മോശമായിപ്പോയി എന്നും ഒരാള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു.

Also Read : സേതുമാധവന്‍ കൊന്നില്ലായിരുന്നുവെങ്കില്‍ കീരിക്കാടനെ ഇയാള്‍ തീര്‍ത്തേനെ, ലാലേട്ടന്റെ അടുത്ത് നില്‍ക്കുന്ന ആ കിരീടം കലിപ്പനെ കണ്ടെത്തി സോഷ്യല്‍മീഡിയ

ഇത്തവണ അഹാന ചെയ്തത് ഒട്ടും നന്നായിട്ടില്ലെന്നും നല്ലോണം നൃത്തം ചെയ്യുന്ന ഒരാള്‍ എന്താണ് ഇങ്ങനെ ചെയ്തതെന്നും മറ്റൊരാള്‍ ചോദിക്കുന്നു. ഇത് കാവാല അല്ല, എന്തിനാണ് ഇങ്ങനെ ഡാന്‍സ് ചെയ്യുന്നതെന്നായിരു്ന്നു അടുത്ത കമന്റ്. അതേസമയം, താരം വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല.

Advertisement