Home Entertainment Celebrities

ഇന്ന് നോക്കുമ്പോൾ ആൻഡ്രിയയുടെ കഥാപാത്രത്തിന് ഞാൻ തീരെ യോജിക്കില്ല; അന്നയും റസൂലിനെയും കുറിച്ച് അഹാന മനസ്സ് തുറക്കുന്നു

422

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ കുമാറും, കുടുംബവും. നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി സിനിമയിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുത്ത നടി കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്ക് വെക്കാൻ താരം മറക്കാറില്ല. ചേച്ചിയും, അനിയത്തിമാരുമെല്ലാം ചേർന്ന് കളറാക്കുകയാണ് അവരുടെ ലൈഫ്.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മനോരമക്ക് അഹാന നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അന്നയും, റസൂലും പോലൊരു സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
അവരെ കണ്ടപ്പോൾ ഞാൻ ഷോക്കായി നില്ക്കുകയായിരുന്നു; ഞാൻ ഡേറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച നടിയുണ്ടെങ്കിൽ അത് അവരാണ്; തന്റെ പ്രിയപ്പെട്ട നടിയെ കുറിച്ച് തെലുങ്ക് താരം നാനി

എന്ത് കണ്ടാണ് എന്നെ അന്നയും റസൂലിനും വിളിച്ചതെന്ന് എനിക്ക് ശരിക്കും അറിയില്ല. ഇന്ന ആളുടെ മോളല്ലേ സിനിമയിലേക്കെടുക്കാം എന്നൊന്നും ആയിരുന്നില്ല. അങ്ങനെയാണെങ്കിൽ അവരത് കഴിഞ്ഞു ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടല്ലോ. അന്നയും റസൂലിനും ഇന്നായിരുന്നു എന്നെ വിളിച്ചിരുന്നതെങ്കിലെന്ന് ആഗ്രഹിക്കുന്നു’ ‘കാരണം അന്ന് വിളിക്കുമ്പോൾ ഞാൻ പതിനൊന്നാം ക്ലാസിലാണ്.

ഞാൻ എൻട്രൻസ് കോച്ചിന് ജോയിൻ ചെയ്തിരിക്കുന്ന സമയം. ഞാൻ നോ പോലും പറഞ്ഞില്ലെന്നതാണ് സത്യം. അതൊരു ചർച്ചയായങ്ങ് പോയി,’ അഹാന പറഞ്ഞു. അന്നയും റസൂലിലും ആൻഡ്രിയ ചെയ്ത കഥാപാത്രത്തിന് പതിനഞ്ച് വയസ്സുള്ള ഞാൻ ഒരിക്കലും യോജിക്കുന്നതായി ഇന്ന് തോന്നുന്നില്ല. പക്ഷെ അങ്ങനെയൊരു സിനിമയ്ക്ക് ഇന്ന് രാജീവ് രവി വിളിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്.

Also Read
കുഞ്ഞിനെ വളർത്തുമ്പോൾ ഓവർ പെർഫെക്ഷൻ നോക്കേണ്ടതില്ല; ഒരു അലമ്പ് കൊച്ച് അതാണ് ഞങ്ങൾക്ക് വേണ്ടത്; പാരന്റിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് പേളി

ഞാൻ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. പക്ഷെ ഇഷ്ടമുള്ളവരെ ഡിപെന്റ് ചെയ്യാനുമിഷ്ടമാണെന്നും ആഹാന അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അടിയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. ഏപ്രിൽ 14 ന് തിയ്യറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Advertisement