കുഞ്ഞിനെ വളർത്തുമ്പോൾ ഓവർ പെർഫെക്ഷൻ നോക്കേണ്ടതില്ല; ഒരു അലമ്പ് കൊച്ച് അതാണ് ഞങ്ങൾക്ക് വേണ്ടത്; പാരന്റിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് പേളി

125

സോഷ്യൽ മീഡിയയിലെ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ് നില ശ്രീനിഷ്. പേളി മാണിയുടെയും, ശ്രീനിഷിന്റെയും മകളായ നിലയുടെ വിശേഷങ്ങൾ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുള്ള ചിത്രങ്ങൾ ആരാധകരുമായി ഇരുവരും പങ്ക് വെച്ചിരുന്നു. പേളി മാണിയുടെ തനി പകർപ്പാണ് മകളെന്നാണ് ആരാധകർ പറയാറുള്ളത്. ദിവസങ്ങൾക്ക് മുമ്പാണ് നില തന്റെ രണ്ടാം പിറന്നാള് ആഘോഷിച്ചത്.

ഇപ്പോഴിതാ മകളെ വളർത്തുന്ന രീതിയെ കുറിച്ച ക്യൂ ആൻഡ് എ വീഡിയോയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് പേളി മാണി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നിലയ്ക്ക് വേണ്ടി ഞാനും ശ്രീനിയും കോംപ്രമൈസ് ചെയ്യുന്നതിലുപരിയായി നിലയെ കൂടി ഞങ്ങളുടെ യാത്രയുടെ ഭാ?ഗമാക്കുകയാണ് ചെയ്തത്. അവൾ എല്ലാം കാണട്ടെ അറിയട്ടെ എന്നാണ് ചിന്തിക്കുന്നത്. ഒന്നും സാക്രിഫൈസ് ചെയ്തിട്ടല്ല ഞങ്ങൾ നിലുവിനെ വളർത്തുന്നത്. അവളാണ് കുറച്ച് അഡ്ജസ്റ്റ് ചെയ്യുന്നത്. യഥാർഥത്തിൽ അങ്ങനെയായിരിക്കണം.’

Advertisements

Also Read
ഉള്ളിൽ തട്ടി ചിരിക്കാൻ തനിക്കിപ്പോൾ കഴിയാറില്ല; മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാൻ പറ്റുക എന്നതാണ് പ്രധാനം; തുറന്ന് പറച്ചിലുമായി ചക്കപ്പഴത്തിലെ പൈങ്കിളി

നമ്മൾ കുഞ്ഞിന് വേണ്ടി സാക്രിഫൈസ് ചെയ്താൽ പിന്നീട് ഒരു തോന്നൽ വരും കൊച്ച് കാരണം പലതും സാക്രിഫൈസ് ചെയ്തല്ലോയെന്ന്. ആ ചിന്ത കുഞ്ഞിനേയും എഫക്ട് ചെയ്യാൻ തുടങ്ങും. അതുകൊണ്ട് ഞങ്ങൾ ഹാപ്പിയായി ജീവിക്കും അവളെ മാക്‌സിമം അവളുടെ രീതിക്ക് ജീവിക്കാൻ വിടും.’ ‘അവൾ അഡ്ജസ്റ്റ് ചെയ്ത് വരുവാണ്. പലപ്പോഴും ഞങ്ങൾ പുറത്ത് പോകുമ്പോൾ എല്ലായിടത്തും നിലുവിനെ കൊണ്ടുപോകും. അവൾ തനിയെ ചോറ് വാരി കഴിക്കും.’

പണ്ട് മുതലെ അവൾ അത് ചെയ്യാറുണ്ട്. പല ആളുകളും അതുകണ്ട് ചോദിക്കാറുണ്ട് തനിയെയാണല്ലോ കുഞ്ഞ് ഫുഡ് കഴിക്കുന്നതെന്ന്. അപ്പോൾ ഞാൻ പറയും അതിന് വേണമെങ്കിൽ അവൾ തനിയെ ഫുഡ് കഴിക്കുമെന്ന്. സ്ട്രീറ്റ് സ്മാർട്ട് കൊച്ചിനെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇപ്പോഴുള്ള പാരന്റ്‌സ് സിസിടിവി പാരന്റ്‌സാണ്’

Also Read
നിക്കിന്റെ ബന്ധത്തെ സ്വീകരിക്കാൻ ഞാൻ ആദ്യം മടി കാണിച്ചു; ആ സമയത്ത് ഞാൻ മറ്റൊരു ബന്ധത്തിലായിരുന്നു; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ജെസ്റ്റ് പാരന്റ്‌സായാൽ മതി. ക്രിയേറ്റീവ് സ്‌പേസ് കുഞ്ഞിന് കൊടുക്കണം. മണ്ണിൽ കളിച്ചാലും തടയണ്ട കുളിപ്പിക്കാമല്ലോ.ഞങ്ങളുടെ രീതിക്കാണ് അവൾ ജീവിക്കുന്നത്. ഒരു അലമ്പ് കൊച്ച് അതാണ് വേണ്ടത്. ഓവർ പെർഫെക്ഷൻ നോക്കേണ്ടതില്ല.’ കുഞ്ഞ് വന്നതിന്റെ പേരിൽ നിങ്ങളുടെ ജീവിതത്തിൽ ഭയങ്കര ചേഞ്ചസ് ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും പേളി കൂട്ടിച്ചേർത്തു

Advertisement