ഷൈനിന്റെ കോൾ എടുക്കാൻ അവൾക്ക് മടിയാണെന്ന് പറയും; സ്‌ട്രെസ്സാണെന്ന് പറഞ്ഞാണ് അവൾ ഒഴിഞ്ഞുമാറുന്നുത്; ഹാൻസുവിനെ കുറിച്ച് അഹാന

427

മലയാളത്തിലെ നായികമാരിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണ് അഹാന കൃഷ്ണകുമാർ. വിരലില്ലെണ്ണാവുന്ന സിനിമകളുടെ ഭാഗമായാണ് താരം മാറിയിട്ടുള്ളതെങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അഹാന ചെയ്ത ചില സിനിമകൾ മാത്രമാണ് ശ്രദ്ധിക്കപ്പെടാതെ പോയിട്ടുള്ളത്. അന്നും ഇന്നും തന്റെ കരിയർ ബെസ്റ്റായി അഹാന കണക്കാക്കുന്നത് ലൂക്ക സിനിമയും അതിലെ നിഹാരിക എന്ന കഥാപാത്രവുമാണ്. ഇരുപത്തിനാല് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വളരെ പക്വതയോടെ നിഹാരികയെ അഹാന അവതരിപ്പിച്ചത്.

ഇപ്പോഴിതാ അടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഹാന കൃഷ്ണ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ അനിയത്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഷൈനിന്റെ കോൾ എടുക്കാൻ പറഞ്ഞാൽ സ്‌ട്രെസ്സാണെന്ന് പറഞ്ഞ് അനിയത്തി ഒഴിഞ്ഞുമാറുമെന്നുമാണ് അഹാന പറയുന്നത്.

Advertisements

Also Read
അഖിൽ നടത്തുന്നത് വെറും പട്ടി ഷോ; നാദിറയെ പോടി എന്ന് വിളിച്ച് അഖിൽ മാരാർ; ബിഗ്‌ബോസിൽ ആദ്യ ആഴ്ച്ചയിൽ തന്നെ യുദ്ധം മുറുകുന്നു

കുറച്ച് നാൾ മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഷൈൻ ചോദിച്ചപ്പോഴാണ് അഹാന വെളിപ്പെടുത്തിയത്. അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹൻസികയാണ് ഷൈനിന്റെ ഫോൺകോൾ സ്ട്രസ്സാണെന്ന് പറഞ്ഞ് അറ്റന്റ് ചെയ്യാതെ പോയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അച്ഛന്റേയും അമ്മയുടേയും അനിയത്തിമാരുടേയും കൂടെത്തന്നെയാണ് ഞാൻ താമസിക്കുന്നത്.

മുമ്പൊരിക്കൽ ഷൈൻ വിളിച്ചപ്പോൾ ഹൻസുവിനോട് കോൾ എടുക്കാൻ പറഞ്ഞു. ഇല്ലില്ല, ഞാൻ എടുക്കില്ല. എനിക്ക് സ്ട്രെസ്സാണെന്നായിരുന്നു ഹൻസു പറഞ്ഞത്. ആര് വിളിച്ചാലും അവൾ ഫോണെടുക്കില്ല. എടുത്ത് സംസാരിക്കാൻ മടിയാണ് അവൾക്ക്.’ ‘എങ്ങനെ കോൺവർസേഷൻ ബിൽഡ് ചെയ്യണം എന്നതൊക്കെ ആലോചിക്കുമ്പോൾ സ്‌ട്രെസ്സാണെന്ന് ഹൻസു പറയുമെന്നാണ്’ അഹാന പറഞ്ഞത്.

Also Read
ഉർവശി ഫേക്കാണ്. നടിയും ബ്രെസ്റ്റും പുരികങ്ങളും മൂക്കും വരെ പ്ലാസ്റ്റിക്ക് സർജറി ചെയ്യപ്പെട്ടിട്ടുണ്ട്; ചർച്ചയായി ആരാധകന്റെ കമന്റ്

മൂന്ന് സഹോദരിമാരാണ് അഹാനയ്ക്ക്. കൃഷ്ണ സിസ്റ്റേഴ്‌സ് എന്ന പേരിൽ ഫാൻ പേജ് പോലും അഹാനയ്ക്കും സഹോദരിമാർക്കുമായുണ്ട്. ലൂക്കയിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു. അമ്മയുടെ കെയറിങാണ് അഹാന തരാറുള്ളത് എന്നാണ് ഹൻസിക ചേച്ചിയെ കുറിച്ച് പറയാറുള്ള കമന്റ്. അതേസമയം നാനി നായകനായെത്തുന്ന ദസ്‌റയിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ചിരുന്നു. ചിത്രത്തിൽ കീർത്തി സുരേഷാണ് നായികയായി എത്തുന്നത്.

Advertisement