ഐശ്വര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു, വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത

296

തമിഴ് താരങ്ങളായ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകരെ ഒത്തിരി വേദനിപ്പിച്ചു. പരസ്പരം ഒത്തുപോകാന്‍ കഴിയാതെ വന്നതോടെയാണ് ഇവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

Advertisements

ഈ അടുത്താണ് ബന്ധം വേര്‍പ്പെടുത്താന്‍ ഔദ്യോഗികമായ നീക്കം നടത്തിയത്. ഇപ്പോഴിതാ വിവാഹമോച വാര്‍ത്തയ്ക്ക് പിന്നാലെ ഐശ്വര്യ വീണ്ടും വിവാഹിതയാകാന്‍ പോവുകയാണ് എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവരിയാണ്.

ഒരു അസിസ്റ്റന്റ് ഡയറക്ടറുമായി ഐശ്വര്യക്ക് ബന്ധമുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ഇവരെ ഒന്നിച്ച് പലയിടത്തും കണ്ടുവെന്നും അതിനാല്‍ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഐശ്വര്യയോ കുടുംബമോ ഇതിനോട് പ്രതികരിച്ചിട്ടില്ല. 2018 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇവരെ ഒന്നിപ്പിക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അത് നടക്കാതെ വന്നതോടെയാണ് ഇവര്‍ ഔദ്യോഗികമായി പിരിയാന്‍ തീരുമാനിച്ചത്.

 

 

Advertisement