അതൊക്കെ നാച്ചുറല്‍ ആയിട്ട് വരുന്നതാണ്, മോഹന്‍ലാലിനെ കോപ്പിയടിച്ച് പ്രണവ് ; വിമര്‍ശനത്തിന് മറുപടി പറഞ്ഞ് സുചിത്ര

25

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എന്നും ഹിറ്റായി മാറാറുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം പുറത്ത് വിട്ട് രണ്ട് ദിവസത്തില്‍ തന്നെ ബോക്‌സ് ഓഫീസില്‍ അടക്കം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

Advertisements

പ്രണവ് , ധ്യാന്‍ , നിവിന്‍ പോളി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലറും മറ്റും പുറത്തു വന്നപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ അനുകരിക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശന കമന്റുകള്‍ വന്നിരുന്നു.

ഇപ്പോള്‍ ഇതിന് മറുപടി പറയുകയാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര. ഇതൊക്കെ നാച്ചുറല്‍ ആയിട്ട് വരുന്നതാണ്. അപ്പു ചേട്ടനെ കോപ്പി ചെയ്യുന്നു എന്ന തരത്തിലുള്ള കമന്റുകളും മറ്റും ഞാന്‍ കണ്ടിരുന്നു. അവന്റെ അച്ഛന്റെ ചില മാനറിസങ്ങള്‍ വരുന്നത് നാച്ചുറല്‍ ആണ്. എന്റെ പിള്ളേര് ചേട്ടന്റെ കുറെ സിനിമകള്‍ കണ്ടിട്ടില്ല.

ചിലതൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ചിലതൊക്കെ അവനെക്കൊണ്ട് ചെയ്യിപ്പിച്ചു എന്ന് വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ മനപ്പൂര്‍വ്വം. പക്ഷേ അതല്ലാത്ത കാര്യങ്ങളുണ്ട്. അതൊന്നും അപ്പു അറിയുന്നില്ല. നമുക്ക് അറിയുന്നതാണ് സുചിത്ര പറഞ്ഞു.

 

 

 

Advertisement