എന്തിനാണ് എലിസബത്തിനെ ഇരുട്ടില്‍ മറച്ചത്; ഭാര്യയുടെ പാതിമുഖം മറച്ച് ബാല

34

നടന്‍ ബാലയുടെ വ്യക്തിജീവിതം ഒരു തുറന്ന പാഠപുസ്തകം പോലെയാണ്. ഏത് അഭിമുഖങ്ങളില്‍ എത്തുമ്പോഴും അല്ലാതെയും തന്റെ ജീവിതപങ്കാളിയെ കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം തുറന്നു ബാല സംസാരിക്കാറുണ്ട്.

Advertisements

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്. ലവ് ഈസ് ലവ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്. എലിസബത്തിനൊപ്പം ഉള്ള ബാലയുടെ ചിത്രമാണിത്. എന്നാല്‍ എലിസബത്തിന്റെ പാതിമുഖം വീഡിയോയില്‍ വ്യക്തമല്ല. കുറെ നാളുകള്‍ക്ക് ശേഷമാണ് ബാല ഭാര്യക്കൊപ്പം ഉള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഭാര്യയെ എന്തിനാണ് ഇരുട്ടില്‍ മറച്ചതെന്ന ചോദ്യവും ഉയര്‍ന്നു. ഇവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു. അതേസമയം നേരത്തെ അഭിമുഖത്തില്‍ എലിസബത്തിനെ കുറിച്ച് വളരെ നല്ല വാക്കുകള്‍ ആണ് ബാല പറഞ്ഞത്.

അന്ന് തന്റെ കൂടെ ഇല്ലെന്ന് ബാല പറഞ്ഞിരുന്നു. 2021 ല്‍ ആയിരുന്നു ബാലയുടെ എലിസബത്തിന്റെ വിവാഹം. തുടക്കത്തില്‍ സന്തോഷകരമായ ഒരു ജീവിതമായിരുന്നു എങ്കിലും പിന്നീട് ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ല.

 

 

Advertisement