ലാല്‍ ഇനി പഴയ ലുക്കിലേക്ക് വരില്ല, താടി ഷേവ് ചെയ്താല്‍ അലര്‍ജി വരും, ഒരു സഹായവും ചെയ്യാത്ത ആളാണ്, മോഹന്‍ലാലിനെതിരെ സഹോദരന്‍, വെളിപ്പെടുത്തല്‍

962

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാലെന്നു തന്നെ പറയാം. ഇതിനോടകം ഒത്തിരി സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ച് കഴിഞ്ഞു. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി തിയ്യേറ്ററിലെത്താനിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സഹോദരന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊൊണ്ടായിരുന്നു താരത്തിന്റെ പിതൃസഹോദരനായ ബിജു ഗോപിനാഥന്‍ രംഗത്തെത്തിയത്.

Also Read:റിമയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചില്ല, ഇവര്‍ പിരിഞ്ഞോ; ചോദ്യത്തിനുള്ള മറുപടി ഇതാ

ഓടിയന്‍ സിനിമക്ക് വേണ്ടി ലാല്‍ ഒരു ഇഞ്ചെക്ഷന്‍ എടുത്തിരുന്നു.25 വയസ്സുള്ള കഥാപാത്രമാവാന്‍ വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും മിക്ക സിനിമാതാരങ്ങളും ചെറുപ്പമാവാനും മുഖത്തെ ചുളിവുകള്‍ മാറാനും അങ്ങനെ ചെയ്തിട്ടുണ്ടെന്നും ബിജു ഗോപിനാഥന്‍ പറയുന്നു.

Also Read:നിറ്റാരയെ അവള്‍ നന്നായി നോക്കുന്നുണ്ട്, ഉറക്കത്തില്‍ പോലും എണീറ്റ് ഉമ്മ വെക്കും; മക്കളെ കുറിച്ച് പേളിയും ശ്രീനിയും

ചിലര്‍ക്കൊക്കെ ഇത്തരം ഇഞ്ചെക്ഷന്‍ കൊണ്ട് റിയാക്ഷന്‍ ഉണ്ടാവാറുണ്ട്. ലാല്‍ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യമൊക്കെ ചെയ്തിട്ട് നല്ല പണി കിട്ടിയിട്ടുണ്ടെന്നും കണ്ണിനും മുഖത്തിനും മസിലുകള്‍ക്കും പോലും വ്യത്യാസം വന്നിട്ടുണ്ടെന്നും ബിജു പറയുന്നു.

ലാലിന്റെ പഴയ സിനിമകളുടെ പോസ്റ്ററും ഇപ്പോഴത്തെ മുഖവും വെച്ച് നോക്കുമ്പോള്‍ മുഖം പോലും മാറിയതുപോലെ തന്നെ തോന്നും തന്റെ സുഹൃത്തായ ഒരു ഡോക്ടറോട് താന്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും കാലങ്ങളെടുത്ത് മുഖം പതിയെ മാറാന്‍ ചാന്‍സുണ്ടെന്നാണ് പറഞ്ഞതെന്നും ബിജു പറയുന്നു.

Also Read:ദൈവമേ ഈ ചോദ്യം കേട്ട് കേട്ട് മടുത്തു, ആനിയുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നമിത പ്രമോദ്

അല്ലാതെ പെട്ടെന്ന് ഒരു മാറ്റവുമുണ്ടാവില്ല. എന്തായാലും പഴയ ലുക്കിലേക്ക് മോഹന്‍ലാല്‍ വരില്ല. താടി എടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹത്തിന് ഷേവ് ചെയ്താല്‍ അലര്‍ജിയാവുമെന്നും അതിനൊന്നും പരിഹാരമില്ലെന്നും ബിജു പറയുന്നു.

Advertisement