വരത്തനില്‍ കണ്ട ഫഹദ് അല്ല ഇത്, എങ്ങനെ ഇത്ര അനായാസമായി മാറാന്‍ കഴിയുന്നു; പ്രകാശനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

26

സത്യന്‍ അന്തിക്കാട് ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഞാന്‍ പ്രകാശന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ഈ ടീസറിന് ഇപ്പോള്‍ ലഭിക്കുന്നത്.

Advertisements

ടിപ്പിക്കല്‍ മലയാളിയുടെ സ്വഭാവ സവിശേഷതകളെ പരിഹസിക്കുന്ന ഈ ടീസറിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത് ഇപ്പോഴിതാ ഫഹദ് ഫാസിലിനെ പുകഴ്ത്തി പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിയും എത്തിയിരിക്കുന്നു.

ഞാന്‍ പ്രകാശന്റെ ടീസര്‍ കണ്ടതിനു ശേഷം ആണ് ഐശ്വര്യ ലക്ഷ്മി തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ഇട്ടതു. വരത്തനില്‍ താന്‍ കണ്ട ഫഹദ് ഫാസിലിനെ അല്ല ഇതില്‍ കാണാന്‍ സാധിക്കുന്നത് എന്നും എങ്ങനെ ഒരാള്‍ക്ക് ഇത്ര അനായാസമായി വ്യത്യസ്ത കഥാപാത്രങ്ങളായി മാറാന്‍ സാധിക്കുന്നു എന്നും ഐശ്വര്യ അത്ഭുതപ്പെടുന്നു.

താന്‍ ഫഹദിന്റെ ഒരു കടുത്ത ആരാധിക കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഐശ്വര്യ നിര്‍ത്തുന്നത്. ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചത് ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ്. നിഖില വിമല്‍ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.

Advertisement