നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ; ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം കണ്ട് സംശയവുമായി ആരാധകർ

66

തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായതോടെ മലയാളത്തിലെ ഭാഗ്യ നായികയായി താരം മാറി.

നിരവധി സിനിമകളാണ് 2022 ൽ ഐശ്വര്യയുടേതായി പുറത്തിറങ്ങിയത്. പൊന്നിയൻ സെൽവനിലെ ഐശ്വര്യ അഭിനയിച്ച പൂങ്കുഴലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന നടി കൂടിയാണ് ഐശ്വര്യ.

Advertisements

Also Read
മോളി കണ്ണമാലിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു; സഹായമഭ്യർത്ഥിച്ച് ദിയ സന

ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ചിത്രമാണ് ആരാധകരിൽ സംശയം ഉണർത്തുന്നത്. തമിഴ് നടൻ അർജുൻ ദാസിനൊപ്പമുള്ള ഒരു ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോക്ക് കീഴെ ഹൃദയത്തിന്റെ ഒരു ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. എന്നാൽ താരം പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകരുടെ കമന്റുകൾ വരാൻ തുടങ്ങി.

ഐശ്വര്യയും, അർജ്ജുനും പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരുടെയും സംശയം. സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യം പോലും പോസ്റ്റിൽ ഇല്ല എന്നുള്ളതും സംശയത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു.

Also Read
ആരോടും ഇതുവരെ അവസരങ്ങള്‍ ചോദിച്ചിട്ടില്ല; അതുകൊണ്ട് വിവേചനവും നേരിട്ടിട്ടില്ല; ആശാ ശരത്തും ലെനയും ഒന്നു ഉയര്‍ന്നു വരില്ലായിരുന്നല്ലോ? ഗായത്രി അരുണ്‍

കൈതിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ ശ്രദ്ധിക്കപ്പെട്ടത്. മാസ്റ്ററിലും മികച്ച വേഷമായിരുന്നു താരത്തിന്റേത്.അതേസമയം കിങ് ഓഫ് കൊത്ത, ക്രിസ്റ്റഫർ, പൊന്നിയിൻ സെൽവൻ2 എന്നീ സിനിമകളാണ് ഐശ്വരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ.

Advertisement