മോളി കണ്ണമാലിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു; സഹായമഭ്യർത്ഥിച്ച് ദിയ സന

219

നടി മോളി കണ്ണമാലിയുടെ അവസ്ഥ മോശമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ്‌ താരവും, സാമൂഹ്യ പ്രവർത്തകയുമായ ദിയ സന ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ നടിയുടെ അവസ്ഥ പങ്ക് വെച്ച്‌കൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് ദിയ സന

നടിയുടെ പോസ്റ്റിന്റെ പൂർണരൂപം: മോളി കണ്ണമാലി ചേച്ചിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. ഓരോ ദിവസവും 14000 രൂപയായിരുന്നു ഹോസ്പിറ്റൽ ചെലവ് ഇന്ന് മുതൽ അത് 20000 രൂപ യിൽ കൂടുതലാണ്.ഞാനിട്ട പോസ്റ്റുമായി ബന്ധപ്പെട്ടും മറ്റു ചിലരുടെ സഹായവുമായി ഒക്കെ വളരെ കുറച്ച് അമൗണ്ട് മാത്രമേ വന്നിട്ടുള്ളൂ എന്നാണ് ജോളി (മകൻ ) അറിയിച്ചേക്കുന്നത്.

Advertisements

,molly

Also Read
ആരോടും ഇതുവരെ അവസരങ്ങള്‍ ചോദിച്ചിട്ടില്ല; അതുകൊണ്ട് വിവേചനവും നേരിട്ടിട്ടില്ല; ആശാ ശരത്തും ലെനയും ഒന്നു ഉയര്‍ന്നു വരില്ലായിരുന്നല്ലോ? ഗായത്രി അരുണ്‍

ജോളി ചേച്ചിയെ കയറി കണ്ട് സംസാരിച്ചു എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു. സിനിമ മേഖലയിലും മറ്റുമുള്ള പല സംഘടനകളിലും ഒക്കെ വിളിച്ചു വിവരം ജോളി അറിയിച്ചു പക്ഷെ ഒരു സഹായവും ഉണ്ടായില്ല.

പ്രിയപ്പെട്ടവരേ ചേച്ചിയുടെ ആരോഗ്യസ്ഥിതി നല്ല മോശമാണ്. ചേച്ചിയുടെ കുടുംബം ചേച്ചിയുടെ കൂടെയുണ്ട്. അവരെ കൊണ്ട് കൂട്ടിയാൽ കൂടുന്നില്ല എന്ന് വീണ്ടും അറിയിച്ചതിന്മേലാണ് ഈ പോസ്റ്റ്. ദയവുണ്ടാകണം. എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകണം.

Also Read
‘മെസി ലോകകപ്പ് ട്രോഫി കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് അവളെ’; ആലിയെ കുറിച്ച് പൃഥ്വിരാജ്

ശ്വാസ തടസ്സത്തെ തുടർന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ഇടയിൽ ന്യൂമോണി കടുത്തതോടെ ഗുരുതരാവസ്ഥയിലാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് നടി.
നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു മോളി കണ്ണമാലി. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.

Advertisement