നേരിൽ കണ്ടാൽ ഒരു ചിരി പോലുമില്ല, നിരന്തരം കളിയാക്കുന്ന കരീന; ഐശ്വര്യ-കരീന പിണക്കത്തിന് പിന്നിൽ അഭിഷേക് ബച്ചൻ, സംഭവം ഇങ്ങനെ

327

ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് നടി ഐശ്വര്യ റായും കരീന കപൂറും. തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ് ഇരുവരും സിനിമയിലേയ്ക്ക് എത്തിയത്. ശേഷം കഠിന പ്രയത്‌നം കൊണ്ടും അഭിനയ മികവുകൊണ്ടും താരങ്ങൾ ബോളിവുഡിലെ മുൻനിര നായികമാർ ആവുകയായിരുന്നു. താരകുടുംബമായ കപൂർ കുടുംബത്തിൽ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്.

അധികം വൈകാതെ തന്നെ ബോളിവുഡിൽ സ്വന്തമായൊരു ഇടം ഉറപ്പിക്കാൻ കരീന കപൂറിന് സാധിച്ചു. ഇന്നും ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ് കരീന കപൂർ. അതേസമയം ഐശ്വര്യ റായ് ആകട്ടെ കുടുംബ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത താരം ആയിരുന്നു. ശേഷം, തന്റെ കഴിവും കഠിനാധ്വാനവുമാണ് ഐശ്വര്യയെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളിൽ ഒരാളാക്കി മാറ്റുന്നത്.

Advertisements

Also read;
അഡ്വാൻസ് തുകയും വാങ്ങി കൈയ്യിൽ വെച്ചു, ഒടുവിൽ പടം തുടങ്ങാറായപ്പോൾ കാലുമാറി; ആരോ പറഞ്ഞ് തിരിച്ചതാണ്; ഭാമയുടെയും ലാലിന്റെയും ചതി വെളിപ്പെടുത്തി നിർമ്മാതാവ്

അതേസമയം , സൂപ്പർ താരങ്ങൾ തമ്മിൽ സ്വരചേർച്ചയിലല്ല എന്നതാണ് വാസ്തവം. രണ്ട് മുൻനിര നായികമാരായിരിക്കുമ്പോഴും ഐശ്വര്യയും കരീനയും തമ്മിൽ അധികം സംസാരിക്കാറില്ല. ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടികളിലും മറ്റും പരസ്പരം അവഗണിക്കുന്നവരാണ് ഇരുവരും. ഇരുവരും തമ്മിൽ സൗഹൃദമില്ലാത്തതിന് പിന്നിലെ കാരണമാണ് ഇപ്പോൾ വെളിപ്പെടുന്നത്.

ഐശ്വര്യയും കരീനയും തമ്മിൽ പരസ്യമായൊരു പ്രശ്നവും ഇതുവരേയും ഉണ്ടായിട്ടില്ല. എന്നാൽ പലപ്പോഴായി കരീന കപൂർ ഐശ്വര്യയ്ക്കെതിരെ ഒളിയമ്പുകൾ എയ്തിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. പക്ഷെ ഒരിക്കൽ പോലും ഐശ്വര്യ പരസ്യമായി കരീനയ്ക്കെതിരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. സംഭവങ്ങളുടെ തുടക്കം അഭിഷേകിൽ നിന്നുമാണെന്നാണ് കരുതപ്പെടുന്നത്.

ഐശ്വര്യയെ വിവാഹം കഴിക്കുന്നതിന് മുമ്പ് കരീനയുടെ സഹോദരിയായ നടി കരിഷ്മ കപൂറുമായി അഭിഷേകിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. വിവാഹത്തിന്റെ അടുത്തുവരെ എത്തിയ ശേഷമാണ് കരിഷ്മയും അഭിഷേകും പിരിയുന്നത്. പിന്നീടാണ് അഭിഷേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

ഐശ്വര്യ പ്രധാന വേഷത്തിലെത്തേണ്ടിയിരുന്നു സിനിമയായിരുന്നു ഹീറോയിൻ. മധൂർ ഭണ്ഡാദ്കർ സംവിധാനം ചെയ്ത സിനിമയിൽ നിന്നും അവസാന നിമിഷമാണ് ഐശ്വര്യ പിന്മാറുന്നത്. ഗർഭിണിയായതോടെയാണ് താരം പിന്മാറിയത്. ഇതോടെ കരീന കപൂർ സിനിമയിലേക്ക് എത്തുകയായിരുന്നു.

സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ ഐശ്വര്യയുടെ പകരക്കാരിയായി മാറിയതിനെക്കുറിച്ച് കരീനയോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു. ”ഞങ്ങൾ രണ്ടു പേരെയും താരതമ്യം ചെയ്യുന്നത് അനീതിയാണ്. കാരണം ഞങ്ങൾ രണ്ടും രണ്ട് തലമുറകളിൽ നിന്നുമുള്ള നായികമാരാണ്” എന്നാണ് കരീന ഐശ്വര്യയെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യയെ തന്റെ സീനിയർ ആക്കാനുള്ള കരീനയുടെ ശ്രമം വലിയ ചർച്ചയായി മാറിയിരുന്നു.

തങ്ങൾക്കിടയിലെ പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ചു കൊണ്ട് തന്നെ പഴയ താരമാക്കാനുള്ള കരീനയുടെ ശ്രമം ഐശ്വര്യയെ അസ്വസ്ഥയാക്കുന്നതായിരുന്നു. എന്നാൽ, ഐശ്വര്യ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പലപ്പോഴും നടി മൗനം പാലിക്കുകയായിരുന്നു. കരീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കരൺ ജോഹർ. കരൺ അവതാരകനായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരൺ.

ഒരിക്കൽ കോഫി വിത്ത് കരണിൽ അതിഥിയായി ഐശ്വര്യ റായ് എത്തിയിരുന്നു. കോഫി വിത്ത് കരണിൽ വച്ച് കരൺ ഐശ്വര്യയോട് നിങ്ങളൊരു പാർട്ടി നടത്തുകയാണെങ്കിൽ അതിൽ ആരൊക്കെയുണ്ടാകില്ല എന്ന് ചോദിച്ചു. ഇതിന് ഐശ്വര്യ നൽകിയ മറുപടി നിങ്ങളുടെ പാർട്ടിയിൽ ഉണ്ടാകുന്നവർ എന്നായിരുന്നു.

ഇതിലൂടെ ഐശ്വര്യ ലക്ഷ്യം വച്ചത് കരീനയെയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐശ്വര്യയും കരീനയും പൊതുവേദികളിൽ കണ്ടാൽ പോലും പരസ്പരം സംസാരിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലാൽ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആമിർ ഖാൻ നായികയായ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരീന തന്റെ രണ്ടാമത്തെ മകനെ പ്രസവിക്കുന്നത്.

Also read;
സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ദിവസങ്ങൾ; വിവാഹവാർഷിക ആഘോഷത്തിൽ എലീനയും രോഹിത്തും

മകന്റെ ജനനത്തിനായി സിനിമയിൽ നിന്നും വിട്ടു നിന്ന കരീന അതിന് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെ എത്തുകയും ചെയ്തു. ഇപ്പോൾ താരം തന്റെ ഒടിടി എൻട്രിയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. അതേസമയം 2018 ൽ പുറത്തിറങ്ങിയ ഫന്നേ ഖാൻ ആണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോൾ, തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

Advertisement