മാങ്ങയുള്ള മാവിലല്ലേ ആളുകൾ കല്ലെറിയൂ, എന്നും കല്ലെറിയാൻ മാങ്ങയുണ്ടാവട്ടെ ; ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനോട് വിവാഹ ശേഷം പ്രതികരിച്ച് അനൂപ്

256

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് അനൂപ് കൃഷ്ണൻ. ബിഗ് ബോസിൽ പങ്കെടുത്തതോടെയായിരുന്നു അനൂപിനെക്കുറിച്ച് പ്രേക്ഷകർ കൂടുതൽ മനസിലാക്കിയത്. സീതാകല്യാണത്തിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അനൂപ് ബിഗ് ബോസിൽ മത്സരിക്കാൻ പോയത്. ബിബി വീട്ടിൽ ആക്റ്റീവായിരുന്നു അനൂപ്. എന്ത് ഗെയിം ആയാലും അനൂപ് വളരെ ആക്ടീവ് ആയാണ് അതിൽ പങ്കെടുക്കുന്നത്. കൂടാതെ പാട്ടും പാചകവും ഒക്കെയായി പ്രേക്ഷകരുടെ ഇഷ്ടവും താരം നേടിയെടുത്തു.

മോഹൻലാൽ അവതാരകനായുള്ള ഷോയിൽ പങ്കെടുക്കാനായത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നതെന്നും അനൂപ് പറഞ്ഞിരുന്നു. ഷോയിൽ പങ്കെടുത്തപ്പോഴായിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് അനൂപ് ആദ്യമായി തുറന്നുപറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി വിവാഹിതരായിരിക്കുകയാണ് അനൂപും ഐശ്വര്യയും. വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള അനൂപിന്റെ പ്രതികരണവും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Advertisements

ALSO READ

എല്ലാം ഓക്കെയാണ്, പക്ഷെ വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാൻ പാടില്ലെന്ന് പെണ്ണിന്റെ അച്ഛൻ! മോൾക്ക് വേറെ ചെക്കനെ നോക്കിക്കോളാൻ ഞാനും : അഭിനയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും വെളിപ്പെടുത്തി അരുൺ മോഹൻ

ഗുരുവായൂരിൽ വെച്ചായിരിക്കണം വിവാഹം എന്നത് നേരത്തെ തീരുമാനിച്ച കാര്യമാണ്. ഐശ്വര്യയുടെ ആഗ്രഹമായിരുന്നു അതെന്നായിരുന്നു അനൂപ് വിവാഹശേഷം പ്രതികരിച്ചത്. രാവിലെ 6നും 7നും ഇടയിലായിരുന്നു മുഹൂർത്തം. ഇൻസ്റ്റഗ്രാമിലൂടെയായി ലൈവ് വീഡിയോ അനൂപ് പങ്കുവെച്ചിരുന്നു. കേരളസാരിയിലായിരുന്നു ഐശ്വര്യ എത്തിയത്. തികച്ചും ലളിതമായിരുന്നു ഇവരുടെ വിവാഹം.

ലാലേട്ടൻ കഴിഞ്ഞ ദിവസം വിളിച്ച് വിഷസ് അറിയിച്ചിരുന്നു. ബിഗ് ബോസിലുള്ളവരും വിളിക്കുകയും മെസ്സേജ് അയയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു സാഹചര്യമായതിനാലാണ് വിവാഹം ചുരുക്കേണ്ടി വന്നത്. എലീന പടിക്കൽ, ലത സംഗരാജു, സൂര്യ മേനോൻ തുടങ്ങി നിരവധി പേരാണ് അനൂപിന്റെ വീഡിയോയ്ക്ക് താഴെയായി ആശംസ അറിയിച്ചെത്തിയത്.

എൻഗേജ്മെന്റിന് പിന്നാലെയായാണ് ഐശ്വര്യയ്ക്കെതിരെ ബോഡി ഷെയ്മിങ്ങ് നടത്തുന്ന തരത്തിലുള്ള കമന്റുകൾ വന്നത്. അതേക്കുറിച്ച് ചോദിച്ചപ്പോൾ കുഴപ്പമില്ല, മാങ്ങയുള്ള മാവിലല്ലേ ആളുകൾ കല്ലെറിയൂ, എന്നും കല്ലെറിയാൻ മാങ്ങയുണ്ടാവട്ടെയെന്നായിരുന്നു അനൂപ് പ്രതികരിച്ചത്. വിവാഹശേഷമുള്ള അനൂപിന്റെ ഈ വാക്കുകൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെയും അനൂപ് ഇതേക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു.

ALSO READ

എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ; മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ദാസന്റേയും വിജയന്റേയും മക്കൾ അതേ സ്ഥലത്ത് കണ്ടുമുട്ടി

എനിക്ക് ഐശ്വര്യയെ ഇഷ്ടമായി എന്നായിരുന്നു പ്രണയം തോന്നിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അനൂപ് നൽകിയ മറുപടി. സുഹൃത്തിനൊപ്പമായി ആശുപത്രിയിലേക്ക് പോയപ്പോഴായിരുന്നു അനൂപ് ഐശ്വര്യയെ ആദ്യമായി കണ്ടത്. അന്ന് അധികം സംസാരിച്ചില്ലെങ്കിലും പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും പിനിന്നീടത് പ്രണയമായി മാറുകയുമായിരുന്നു എന്നും അനൂപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ ഒന്നിച്ചിരിയ്ക്കുകയാണ്.

Advertisement