എല്ലാം ഓക്കെയാണ്, പക്ഷെ വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാൻ പാടില്ലെന്ന് പെണ്ണിന്റെ അച്ഛൻ! മോൾക്ക് വേറെ ചെക്കനെ നോക്കിക്കോളാൻ ഞാനും : അഭിനയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും വെളിപ്പെടുത്തി അരുൺ മോഹൻ

315

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയ മൗനരാഗത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അരുൺ മോഹൻ . നെഗറ്റീവ് കഥാപാത്രങ്ങളാണ് കൂടുതൽ കൈകാര്യം ചെയ്യുന്നതെങ്കിലും ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാൻ അരുണിന് സാധിച്ചു.

ഭാര്യ സഹോദരിയായ കല്യണിയുടെ പുറകെ നടക്കുന്ന രതി എന്ന കഥാപാത്രത്തെയാണ് മൗനരാഗത്തിൽ അരുൺ അവതരിപ്പിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലും നടൻ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു അഭിനേതാവ് ആവണമെന്നാണ് അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇപ്പോഴിതാ സീരിയലിൽ എത്തിയതിനെ കുറിച്ചും തന്റെ കുടുംബജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിയ്ക്കുകയാണ് അരുൺ. കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണിനോടൊപ്പം ഭാര്യ അഞ്ജലിയും എത്തിയിരുന്നു.

Advertisements

ALSO READ

എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ; മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ദാസന്റേയും വിജയന്റേയും മക്കൾ അതേ സ്ഥലത്ത് കണ്ടുമുട്ടി

ഏകദേശം ഒരേസമയത്താണ് ആനന്ദും അരുണും മിനിസ്‌ക്രീനിൽ എത്തുന്നത്. നടൻ ആകണം എന്നത് ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു എന്ന് അരുൺ പറയുന്നു. ബിഗ് സ്‌ക്രീനിൽ എത്തിയില്ലെങ്കിൽ മിനി സ്‌ക്രീനിലൂടെ എങ്കിലും മുഖം കാണിക്കണം എന്നതായിരുന്നു അരുണിന്റെ ആഗ്രഹം. അഭിനയം തലയ്ക്ക് പിടിച്ചത് കൊണ്ട് വിവാഹമേ വേണ്ട എന്ന ചിന്തയായിരുന്നുവത്രെ നടൻ. കല്യാണം കഴിക്കുകയാണെങ്കിൽ, എന്നെ സ്നേഹിച്ചില്ല എങ്കിലും കലയെ സ്നേഹിക്കുന്ന പെൺകുട്ടി ആയിരിക്കണം എന്നായിരുന്നു അരുണിന്റെ നിബന്ധന. തന്റെ പാഷനെ പൂർണമായും പിൻതുടരുന്ന പെണ്ണിനെ കണ്ടെത്താൻ പ്രയാസമാണ് എന്ന് അറിയാവുന്നത് കൊണ്ട് കല്യാണം തന്നെ വേണ്ട എന്ന് ചിന്തിച്ചിരുന്നു.

അതിനിടയിൽ ഒരു നഴ്സിന്റെ വിവാഹ ആലോചന വന്നു എന്ന് ആനന്ദുമായി സംസാരിക്കവെ അരുൺ വെളിപ്പെടുത്തി. അവർക്ക് ജാതകവും കാര്യങ്ങളും ഒക്കെ ഓക്കെയാണ്. പക്ഷെ ഒറ്റക്കാര്യം, വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാൻ പാടില്ല. പെണ്ണിന്റെ അച്ഛന് ദുബായിൽ ബിസിനസ്സ് ആണ്. കല്യാണം കഴിഞ്ഞാൽ വിസ എടുത്ത് തരാം, ഗൾഫിലേക്ക് പോയിക്കോ എന്നായിരുന്നു നിബന്ധന. മോൾക്ക് വേറെ ആരെയെങ്കിലും ആലോചിച്ചോളൂ എന്ന് പറഞ്ഞാണ് ആ വിവാഹം വേണ്ട എന്ന് വച്ചത് എന്ന് അരുൺ പറയുന്നു.

ALSO READ

സാമന്തയുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും നാഗചൈതന്യയുമായി വേർപിരിയുന്നതിനെ സംബന്ധിച്ച ആ പോസ്റ്റ് അപ്രത്യക്ഷമായതിന്റെ യഥാർത്ഥ കാരണം ഇതാണ്

തന്റെ പാഷനെ മനസ്സിലാക്കിയ പെൺകുട്ടിയെ തന്നെയാണ് അരുൺ ഒടുവിൽ വിവാഹം ചെയ്തത്. അഞ്ജലിയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. അഞ്ജലി ഗായികയാണ്. അഞ്ജലിയ്ക്കും ഇപ്പോൾ അഭിനയ മോഹം ഉണ്ട് എന്ന് അരുൺ പറയുന്നു. ജയരാജിന്റെ കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെയാണ് അരുൺ അഭിനയരംഗത്ത് എത്തുന്നത്.

ആദ്യം ആ സീരിയലിലെ കഥാപാത്രത്തിന് യോജിക്കില്ല എന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയ കഥാപാത്രമായിരുന്നുവത്രെ അരുണിന്റേത്. 50 എപ്പിസോഡ് കഴിഞ്ഞ് മരിക്കേണ്ട കഥാപാത്രത്തെ, അരുണിന് കിട്ടിയ സ്വീകാര്യത കൊണ്ട് നീട്ടിക്കൊണ്ടു പോയി. അവസാനം എപ്പിസോഡ് തീരും വരെ ഉണ്ടായിരുന്നു എന്നും അരുൺ പറയുന്നുണ്ട്.

Advertisement