Home Entertainment Celebrities

ലുക്കിൽ എഫർട്ട് എടുക്കാത്ത നടനാണ് അദ്ദേഹം, അദ്ദേഹത്തിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്; മഞ്ജു വാര്യർ മനസ്സ് തുറക്കുന്നു

125

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമേ തമിഴിലും താരം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞുയ നിലവിൽ അജിത്തിനോടൊപ്പം തുനിവ് എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം.

ഇപ്പോഴിതാ അജിത്തിനെ പറ്റി മഞ്ജു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ ഒരു വലിയ താരമാണെന്നുള്ള ഭാവം ഇല്ലാത്ത മനുഷ്യനാണ് അജിത്ത്. അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. അത്രയും സിംപിളായ വ്യക്തിയാണ് അദ്ദേഹമെന്നാണ് മഞ്ജു പറയുന്നത്.

Advertisements

Also Read
സംവിധായകനെ കരയിപ്പിച്ച മമ്മൂട്ടി, എന്നെ വെച്ച് സിനിമ എടുക്കാൻ എന്ത് യോഗ്യത ഉണ്ടെന്ന് ചോദ്യം; സ്ഥലം കാലിയാക്കി പ്രൊഡ്യൂസർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ലുക്കിൽ അധികം എഫർട്ട് എടുക്കുന്ന വ്യക്തിയല്ല അജിത്ത്. ഉറങ്ങി എണീറ്റ് വരുന്ന പോലെയാണ് സെറ്റിലേക്ക് വരിക. ചീർപ്പ് ഉപയോഗിക്കാതെ മുടി കൈകൊണ്ട് ശരിയാക്കുന്നത് കാണാം. എല്ലാവരോടും സ്‌നേഹത്തോടെ മാത്രമേ സംസാരിക്കാറുള്ളു. ഉള്ളിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊരു രീതിയിൽ സംസാരിക്കുന്ന വ്യക്തിയല്ല അദ്ദേഹം.

Also Read
കുടുംബം എന്നെ ഒറ്റപ്പെടുത്തി, സഹിക്കാൻ കഴിയാത്തത് അതാണ്; തുറന്ന് പറച്ചിലുമായി കൊല്ലം തുളസി

അദ്ദേഹം വളരെ ഫ്രീയായി ഇടപഴകുന്നു. ഇതൊക്കെ നമ്മുടെ ലൈഫിലും പ്രായോഗികം ആക്കണം എന്നു തോന്നാറുണ്ട്. പക്ഷേ നടക്കാൻ സാധ്യത കുറവാണ്. നിങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ ജിവിക്കാം എന്നാണ് അദ്ദേഹം പറയാറുള്ളത്.

Advertisement