Home Entertainment Celebrities

സംവിധായകനെ കരയിപ്പിച്ച മമ്മൂട്ടി, എന്നെ വെച്ച് സിനിമ എടുക്കാൻ എന്ത് യോഗ്യത ഉണ്ടെന്ന് ചോദ്യം; സ്ഥലം കാലിയാക്കി പ്രൊഡ്യൂസർ

157

മലയാള സിനിമയിലെ മുടി ചൂടാ മന്നനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ, വല്യേട്ടൻ, പ്രായം റിവേഴ്‌സ് ഗീറിലോടുന്ന നടൻ തുടങ്ങിയ വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ വി കെ ശ്രീരാമൻ.

പൊന്തൻമാട എന്ന സിനിമക്ക പുറകിലെ എന്റെ പങ്ക് അല്ല എന്റെ സ്വാധീനം വളരെ വലുതാണ്. നെടുമുടി വേണുവിനെ കണ്ട് എഴുതിയ ചിത്രമാണ് അത്. പക്ഷേ വേണുവിന് താരമൂല്യം കുറവായത് കൊണ്ട് ഡിസ്ട്രിബ്യൂഷനെ അത് ബാധിക്കും. അങ്ങനെ ഇരിക്കെയാണ് മമ്മൂട്ടി മനസ്സിലേക്ക് വന്നത്.

Advertisements
Courtesy: Public Domain

Also Read
കുടുംബം എന്നെ ഒറ്റപ്പെടുത്തി, സഹിക്കാൻ കഴിയാത്തത് അതാണ്; തുറന്ന് പറച്ചിലുമായി കൊല്ലം തുളസി

മമ്മൂട്ടി ഭയങ്ക ഇന്റലിജന്റ് ആയി തോന്നുന്ന വ്യക്തിയാണ്. നെടുമുടിക്ക് മാത്രമേ ആ വേഷം ചെയ്യാൻ പറ്റുള്ളു എന്ന തോന്നലാണ് മനസ്സ് മുഴുവൻ. ആയിരപ്പറ എന്ന സിനിമയുടെ ഷൂട്ടിലാണ് മമ്മുട്ടി. മമ്മൂട്ടിയെ കാണാനായി സെറ്റിലേക്ക് സംവിധായകൻ ടി. വി ചന്ദ്രനും, പ്രൊഡ്യൂസറും വന്നു. ഞാനും മറ്റും അപ്പോൾ മമ്മൂട്ടിയോട് സംസാരിച്ച് കൊണ്ടിരിക്കുകയാണ്.

ചന്ദ്രൻ മമ്മൂട്ടിയോട് സിനിമയുടെ കാര്യം സംസാരിച്ചു. മമ്മൂട്ടി പെട്ടെന്ന് ചൂടായി. കാര്യം എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ചന്ദ്രൻ അതിനെ കുറിച്ച് പറയുന്നത്. ഇത് ഞാൻ ശരിയാക്കി തരാം എന്ന് ചന്ദ്രന് ഞാൻ വാക്കു കൊടുത്തു.

Courtesy: Public Domain

Also Read
ആദ്യ ഭാര്യയെ വിവാഹം ചെയ്യാൻ ശയനപ്രദക്ഷിണം നടത്തി സിദ്ധാർത്ഥ്; ഇത്രയും ഗതിക്കെട്ടവൻ ലോകത്ത് വേറെ ഉണ്ടാവില്ലെന്ന് ആരാധകർ

ഞാനിതിനെ കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചത് എന്നെ പറ്റി എന്താണ് നിന്റെ ധാരണ എന്നാണ്. അവർക്ക് എന്നെ വെച്ച് സിനിമ ചെയ്യാനുള്ള എന്ത് യോഗ്യതയാണ് ഉള്ളത്. ഞാൻ പറഞ്ഞു നിങ്ങൾ അഭിനയിക്കുന്ന ആളാണ്, അയാൾ സിനിമ എടുത്തിട്ടുമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ അഭിനയിക്കുക.

ഇത് കേട്ടതോടെ മമ്മൂട്ടി നീ എന്നെ പഠിപ്പിക്കാൻ വരാണോ എന്നൊക്കെ ചോദിച്ച് ചൂടാവാൻ തുടങ്ങി. ഭാഗ്യത്തിന് അദ്ദേഹത്തിന്റെ ഭാര്യ അന്ന് അവിടെ ഉണ്ടായിരുന്നു. അവർ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവസാനം കഥ കേൾക്കാൻ അദ്ദേഹം തയ്യാറായി. കഥ കേട്ട് കഴിഞ്ഞ് കൊള്ളാം എന്ന് പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. അങ്ങനെയാണ് പൊന്തൻമാടയിലേക്ക് മമ്മൂട്ടി വരുന്നത്‌

Advertisement